ലോകകപ്പ് ടിക്കറ്റ് വാങ്ങിക്കൂട്ടി ഖത്തർ

ദോഹ: ലോകകപ്പ് ടിക്കറ്റ് വാങ്ങിക്കൂട്ടിയവരിൽ ഏറ്റവും മുന്നിൽ ആതിഥേയരായ ഖത്തർ. ഇതുവരെ 28.9 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞതായി ഫിഫ സി.ഒ.ഒ കോളിൻ സ്മിത്ത് പറഞ്ഞു. അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്. സൗദി അറേബ്യ, ഇംഗ്ലണ്ട്, മെക്സികോ, യു.എ.ഇ, അർജന്റീന, ഫ്രാൻസ്, ബ്രസീൽ, ജർമനി ടീമുകൾ ആദ്യ പത്തു സ്ഥാനക്കാരായി തൊട്ടു പിന്നാലെയുണ്ട്. ടിക്കറ്റ് വിൽപന ലോകകപ്പ് ഫൈനൽ ദിനമായ ഡിസംബർ 18വരെ തുടരും. ഓൺലൈൻ വഴിയും ഡി.ഇ.സി.സിയിലെ കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ വാങ്ങാൻ സൗകര്യമുണ്ട്.

അറബ് മേഖലയിൽ ആദ്യമായെത്തുന്ന ലോകകപ്പ് മധ്യപൂർവ ഏഷ്യയിലെ ആരാധകർ ഏറ്റെടുത്തതായി കോളിൻ സ്മിത്ത് പറഞ്ഞു. ഖത്തറിലെ സ്വദേശികളും പ്രവാസികളും വലിയ തോതിൽ ടിക്കറ്റുകൾ വാങ്ങിയതായും യു.എ.ഇ, സൗദി ഉൾപ്പെടെ മേഖലയിലെ ആരാധകരും സജീവമായി രംഗത്തുള്ളത് ലോകകപ്പിനെ ഏറ്റെടുത്തതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിൽപനയുടെ 37 ശതമാനവും ആതിഥേയ രാജ്യത്തെ കാണികളാണ് വാങ്ങിയതെന്നും കോളിൻ സ്മിത്ത് വിശദീകരിച്ചു. 

Tags:    
News Summary - Qatar buys more World Cup tickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.