ബത്തേരിയിലുണ്ട് 'ഖത്തറിലെ പന്ത്'

സുൽത്താൻ ബത്തേരി: ഖത്തറിൽ ലോകകപ്പ് ഫുട്ബാൾ മത്സരം നേരിട്ട് പോയി കാണാൻ ഭാഗ്യമില്ലാത്തവർക്ക് ലോകകപ്പിലെ വീറുറ്റ പോരാട്ടങ്ങളിൽ കളംനിറയുന്ന പന്ത് കണ്ട് ആശ്വസിക്കാം. സുൽത്താൽ ബത്തേരി കട്ടയാട് റോഡിലെ അബ്ദുൽ ഗഫൂറിന്റെ സ്പോർട്സ് ഐറ്റങ്ങൾ വിൽക്കുന്ന കടയിൽ എത്തിയാൽ മതി. ഖത്തറിൽനിന്നെത്തിച്ച 'അൽ റിഹ്ല' ഒഫീഷ്യൽ മാച്ച് ബാൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

അഡിഡാസ് കമ്പനിയുടെ വേഗം കൂടിയ പന്താണ് ഇത്തവണ ലോകകപ്പിന് ഉപയോഗിക്കുന്നത്. ഖത്തറിലെ അഡിഡാസ് കടകളിൽ അൽ റിഹ്‍ല പന്തുകൾ ഇപ്പോൾ വിൽപനക്കു വെച്ചിട്ടുണ്ട്. അവിടെനിന്ന് സുഹൃത്ത് വഴി നേരിട്ട് അബ്ദുൽ ഗഫൂർ വരുത്തിയതാണ്. 620 റിയാലിലേറെയാണ് ഖത്തറിൽ പന്തിന്റെ വില. ഇവിടത്തെ 14,000 രൂപയോളം വരും.

''വില കൂടിയതിനാൽ പന്ത് ആരും വാങ്ങാൻ സാധ്യതയില്ലെന്നറിയാം. എന്നാൽ, കളിക്കമ്പക്കാർക്ക് ഈ പന്ത് കാണുക വലിയ കാര്യമാണ്. അത് മനസ്സിലാക്കിയാണ് പന്ത് കൊണ്ടുവന്നത്'' -ബ്യൂട്ടി സ്പോർട്സ് ഉടമ അബ്ദുൽ ഗഫൂർ പറഞ്ഞു. കേരളത്തിൽ ആകെ രണ്ടോ മൂന്നോ കടകളിൽ മാത്രമേ അൽ റിഹ്‍ല പന്ത് ഉണ്ടാകാൻ സാധ്യതയുള്ളൂവെന്നും പറയുന്നു.

Tags:    
News Summary - Qatar 2022 World Cup official ball adidas Al Rihla in wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT