Posted On
date_range Updated On
date_range മെസിയുടെ അസിസ്റ്റിൽ എംബാപ്പയുടെ അവസാന മിനിറ്റ് ഗോൾ; പി.എസ്.ജിക്ക് ജയം
അവസാന മിനിറ്റിൽ ഫ്രഞ്ച് താരം കിലിയൻ എംബാപ്പ നേടിയ ഗോളിൽ പി.എസ്.ജിക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പി.എസ്.ജി ബ്രെസ്റ്റ് എഫ്.സിയെ പരാജയപ്പെടുത്തിയത്. ലയണൽ മെസിയുടെ അസിസ്റ്റിൽ നിന്നാണ് എംബാപ്പയുടെ ഗോൾ പിറന്നത്.
37ാം മിനിറ്റിൽ സോളറിലൂടെ പി.എസ്.ജിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ, 43ാം മിനിറ്റിൽ ബ്രെസ്റ്റ് സമനില പിടിച്ചു. അതിന് ശേഷം ഗോൾ കണ്ടെത്താൻ വിഷമിച്ച പി.എസ്.ജിയെ രക്ഷിച്ചത് ലയണൽ മെസിയുടെ അസിസ്റ്റിൽ നിന്നും എംബാപ്പ നേടിയ ഗോളാണ്. മെസിയുടെ നീളൻ പാസിൽ നിന്നാണ് ഗോൾ വന്നത്.
ഇതോടെ 27 മത്സരങ്ങളിൽ നിന്നും പി.എസ്.ജിക്ക് 66 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള മാഴ്സെക്ക് 55 പോയിന്റാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.