ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും തോൽവി. ക്രിസ്റ്റൽ പാലസാണ് എതിരില്ലാത്ത രണ്ട് ഗോളിന് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. മറ്റേറ്റയുടെ ഇരട്ട ഗോളിലാണ് സന്ദർശകരുടെ ജയം. 64, 89 മിനിറ്റുകളിലാണ് ഫ്രഞ്ച് സ്‌ട്രൈക്കർ ലക്ഷ്യം കണ്ടത്.
സ്‌ട്രൈക്കർ ഇല്ലാതെ 3-4-3 ഫോർമേഷനിലാണ് യുണൈറ്റഡ് ഇറങ്ങിയത്. കോബി മൈനുവിനെ മുൻനിർത്തിയാണ് യുണൈറ്റഡ് തന്ത്രങ്ങൾ ആവിഷ്‌കരിച്ചത്. രണ്ടാം പകുതിയിൽ 64ആം മിനിറ്റിൽ മറ്റേറ്റയിലൂടെ ക്രിസ്റ്റൽ പാലസ് ലീഡ് എടുത്തു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനു ശേഷം അറ്റാക്കിംഗ് മാറ്റങ്ങൾ വരുത്തിയെങ്കിലും കാര്യങ്ങൾ മെച്ചപ്പെട്ടില്ല. 89ാം മിനിറ്റിൽ മറ്റേറ്റ വീണ്ടും ഗോൾ നേടി പാലസിന്റെ വിജയം ഉറപ്പിച്ചു.
മറ്റൊരു മത്സരത്തിൽ ടോട്ടനം ഹോട്സ്പർ ബ്രെൻഡ്‌ഫോഡിനെ (2-0)ന് തോൽപിച്ചു. 29ാം മിനിറ്റിൽ വിറ്റാലി ജാനെൽറ്റിന്‍റെ സെൽഫ്‌ഗോളിലാണ് ടോട്ടനം മുന്നിലെത്തിയത്. 87ാം മിനിറ്റിൽ മറ്റെർ സാർ ടോട്ടനത്തിനായി രണ്ടാം ഗോൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.