പ്രീ ​സീ​സ​ൺ സൗ​ഹൃ​ദം; ബ​യേ​ണി​നെ വീ​ഴ്ത്തി മാ​ഞ്ച​സ്റ്റ​ർ സി​റ്റി

ടോ​ക്യോ: യൂ​റോ​പ്യ​ൻ ഫു​ട്ബാ​ളി​ലെ ക​രു​ത്തു​റ്റ ക​ളി​സം​ഘ​ങ്ങ​ൾ നേ​ര​ങ്കം കു​റി​ച്ച പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ജ​യം. സ​മ​നി​ല​യി​ലേ​​ക്കെ​ന്നു​തോ​ന്നി​ച്ച മ​ത്സ​ര​ത്തി​ന്റെ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ ഐ​മ​റി​ക് ലാ​പോ​ർ​ത്തെ നേ​ടി​യ ഗോ​ളാ​ണ് ജ​ർ​മ​ൻ ബു​ണ്ട​സ്‍ലീ​ഗ ജേ​താ​ക്ക​ളാ​യ ബ​യേ​ൺ മ്യൂ​ണി​ക്കി​നെ​തി​രാ​യ പ്രീ ​സീ​സ​ൺ സൗ​ഹൃ​ദ​ത്തി​ൽ മാ​ഞ്ച​സ്റ്റ​റു​കാ​രെ തു​ണ​ച്ച​ത്.

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​യ സി​റ്റി ജ​പ്പാ​ൻ നാ​ഷ​ന​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ക​ളി​യി​ൽ 2-1ന് ​വി​ജ​യം പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. 21ാം മി​നി​റ്റി​ൽ ജെ​യിം​സ് മ​ക്ആ​റ്റീ ഇ​താ​ദ്യ​മാ​യി സി​റ്റി​യു​ടെ ഫ​സ്റ്റ് ടീ​മി​നു​വേ​ണ്ടി വ​ല കു​ലു​ക്കി. 82-ാം മി​നി​റ്റി​ൽ ബ​യേ​ൺ സ​മ​നി​ല നേ​ടി.

ഇ​ട​തു​വി​ങ്ങി​ൽ​നി​ന്ന് നി​ലം​പ​റ്റെ​യെ​ത്തി​യ പാ​സി​ൽ മാ​ത്തി​സ് ടെ​ൽ ആ​യി​രു​ന്നു സ്കോ​റ​ർ. സ​മ​നി​ല​യെ​ന്ന ആ​ശ്വാ​സ​ത്തി​ൽ ക​ളി തു​ട​ർ​ന്ന മ്യൂ​ണി​ക്കു​കാ​രെ നി​രാ​ശ​രാ​ക്കി 87ാം മി​നി​റ്റി​ൽ ലാ​പോ​ർ​ത്തെ വി​ജ​യ​ഗോ​ൾ കു​റി​ച്ചു

Tags:    
News Summary - Pre-season friendly; Manchester City defeated Bayern

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT