Posted On
date_range Updated On
date_range പ്രീ സീസൺ സൗഹൃദം; പി.എസ്.ജിയെ തളച്ച് അൽ നസ്ർ
ഒസാക (ജപ്പാൻ): പ്രീ സീസൺ സൗഹൃദ മത്സരത്തിൽ പി.എസ്.ജിയും അൽ നസ്റും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഫ്രഞ്ച് ലിഗ് വൺ ചാമ്പ്യന്മാരായ പി.എസ്.ജിയെ ഗോളടിക്കാൻ വിടാതെ തളക്കുകയായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നയിച്ച അൽ നസ്ർ. ഇതാദ്യമായാണ് ഇരു ടീമും ഏറ്റുമുട്ടുന്നത്.
ജനുവരിയിൽ ലയണൽ മെസ്സി, നെയ്മർ, കിലിയൻ എംബാപ്പെ തുടങ്ങിയവർ അണിനിരന്ന പി.എസ്.ജി, റിയാദിൽ ഓൾ സ്റ്റാർ ഇലവനെ നേരിട്ടിരുന്നു. ക്രിസ്റ്റ്യാനോയുടെ നേതൃത്വത്തിൽ അൽ നസ്ർ, അൽ ഹിലാൽ താരങ്ങളാണ് ഓൾ സ്റ്റാർ ഇലവനിൽ ഇറങ്ങിയത്. നാലിനെതിരെ അഞ്ച് ഗോളിന് പി.എസ്.ജി ജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.