പിയേറെ എമെറിക് ഒബൂമെയാങ് അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ചു

ലിബ്രെവില്ലെ: ഗാബോൺ ദേശീയ ടീം ക്യാപ്റ്റനും ബാഴ്സലോണ സൂപ്പർ സ്ട്രൈക്കറുമായ പിയേറെ എമെറിക് ഒബൂമെയാങ് അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ചു. 2009 മുതൽ ദേശീയ ടീമിന്റെ ഭാഗമായ ഇദ്ദേഹം 72 മത്സരങ്ങളിൽനിന്ന് 30 ഗോളുകൾ നേടിയിട്ടുണ്ട്. 2016ൽ ആഫ്രിക്കൻ ഫുട്ബാളർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടു. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് 32കാരന് ഇക്കൊല്ലം ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ കളിക്കാനായിരുന്നില്ല.

അടുത്തതിന്റെ യോഗ്യത മത്സരങ്ങൾ ആരംഭിക്കാനിരിക്കെയൊണ് വിരമിക്കൽ പ്രഖ്യാപനം. കോവിഡിനെത്തുടർന്ന് ഹൃദയസംബന്ധമായ പരിശോധനകൾക്ക് ഒബൂമെയാങ് വിധേയനായിരുന്നെങ്കിലും പൂർണ ആരോഗ്യവാനെന്നായിരുന്നു ഫലം. രാജ്യത്തെ പ്രതിനിധീകരിച്ച് തുടങ്ങി അഭിമാനകരമായ 13 വർഷത്തിനുശേഷം അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കുകയാണെന്ന് ഗാബോൺ ഫെഡറേഷൻ പുറത്തിറക്കിയ കത്തിൽ അദ്ദേഹം പറഞ്ഞു. ഫ്രാൻസിൽ ജനിച്ച് ഫ്രഞ്ച് അണ്ടർ21 ടീമിനായി ബൂട്ടുകെട്ടിയ ഒബൂമെയാങ് പിന്നീട് പിതാവിന്റെ പാത പിന്തുടർന്ന് ഗാബോണിനായി കളിക്കാനിറങ്ങുകയായിരുന്നു.

Tags:    
News Summary - Pierre Emerick Obumeyang retires from international football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.