പ്രീമിയർ ലീഗിലെ മികച്ച മാനേജറായി പെപ് ഗാർഡിയോള

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ വർഷത്തെ മികച്ച മാനേജറായി മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗാർഡിയോള തെരഞ്ഞെടുക്കപ്പെട്ടു. ആഴ്സണലിന്റെ മൈക്കൽ ആർട്ടേറ്റ, ആസ്‍റ്റൻ വില്ലയുടെ ഉനായ് എമരി, ബേൺമൗത്തിന്റെ ആൻഡോണി ഇറയോള, ലിവർപൂളിന്റെ യുർഗൻ ക്ലോപ്പ് എന്നിവരെ പിന്തള്ളിയാണ് നേട്ടം. തുടർച്ചയായ നാലാം തവണയും സിറ്റിയെ കിരീടത്തിലേക്ക് നയിച്ച സ്​പെയിൻകാരൻ 2016ൽ ക്ലബിലെത്തിയ ശേഷം അഞ്ചാം തവണയാണ് മികച്ച പരിശീലകനായി തെരഞ്ഞെടുക്കപ്പെടുന്നത്. ആറ് ലീഗ് കിരീടങ്ങൾ നേടിയ ഗാർഡിയോള ഏറ്റവും കൂടുതൽ വിജയിയായ പരിശീലകരിൽ രണ്ടാമതാണ്.

2016ൽ ​സി​റ്റി​യി​ലെ​ത്തി​യ പെ​പ് ക​ഴി​ഞ്ഞ ഏ​ഴ് സീ​സ​ണി​ൽ ആ​റി​ലും ടീ​മി​നെ ചാ​മ്പ്യ​ന്മാ​രാ​ക്കി. 2023ൽ ​ഗാർഡിയോളക്ക് കീഴിൽ സിറ്റി ബി​ഗ് ഫൈ​വും സ്വന്തമാക്കി. പ്രീ​മി​യ​ർ ലീ​ഗി​നൊ​പ്പം എ​ഫ്.​എ ക​പ്പും സൂ​പ്പ​ർ ക​പ്പും ചാ​മ്പ്യ​ൻ​സ് ലീ​ഗ്, ക്ല​ബ് ലോ​ക​ക​പ്പ് കി​രീ​ട​ങ്ങ​ളു​മാ​യി ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച നേ​ട്ട​മാ​ണ് തേ​ടി​യെ​ത്തി​യ​ത്. പ​രി​ശീ​ലി​പ്പി​ച്ച ടീ​മു​ക​ളു​ടെ പ്ര​ക​ട​ന​ങ്ങ​ളു​ടെ​യും ട്രോ​ഫി​ക​ളു​ടെ‍യും ക​ണ​ക്കെ​ടു​ത്താ​ൽ ഇ​തി​ഹാ​സ​മാ​യ സ​ർ അ​ല​ക്സ് ഫെ​ർ​ഗൂ​സ​നാ​ണ് ലോ​ക ഫു​ട്ബാ​ൾ ക​ണ്ട ഏ​റ്റ​വും മി​ക​ച്ച ആ​ശാ​ൻ. 34 വ​ർ​ഷ​ത്തെ ക​രി​യ​റി​ൽ ഫെ​ർ​ഗൂ​സ​ന്റെ ഷെ​ൽ​ഫി​ലു​ള്ള​ത് 48 പ്ര​മു​ഖ കി​രീ​ട​ങ്ങ​ളാ​ണ്. മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡി​ൽ മാ​ത്രം 27 വ​ർ​ഷം ചെ​ല​വ​ഴി​ച്ച ഫെ​ർ​ഗൂ​സ​ൻ അ​വി​ടെ 37 കി​രീ​ട​ങ്ങ​ൾ നേ​ടി.

എ​ന്നാ​ൽ, 15 സീ​സ​ണേ പി​ന്നി​ട്ടി​ട്ടു​ള്ളൂ പെ​പ്. ഇ​തി​ൽ കി​രീ​ട​നേ​ട്ടം 38ലെ​ത്തി. എ​ഫ്.​എ ക​പ്പ് ഫൈ​ന​ലി​ൽ യു​നൈ​റ്റ​ഡു​മാ​യി ഏ​റ്റു​മു​ട്ടാ​നി​രി​ക്കെ സി​റ്റി ജ​യി​ച്ചാ​ൽ എ​ണ്ണം 39 ആ​കും. ബാ​ഴ്സ​ലോ​ണ​യി​ൽ 14, ബ​യേ​ൺ മ്യൂ​ണി​ക്കി​ൽ 7, സി​റ്റി​യി​ൽ 17 എ​ന്നി​ങ്ങ​നെ​യാ​ണ് ഗ്വാ​ർ​ഡി​യോ​ള​യു​ടെ ക​ണ​ക്ക്. ഫെ​ർ​ഗൂ​സ​ന്റെ​ത് സീ​സ​ണി​ൽ ശ​രാ​ശ​രി 1.4 ആ​ണെ​ങ്കി​ൽ പെ​പ്പി​ന് 2.6 ഉ​ണ്ട്. ഈ ​രീ​തി​യി​ൽ മു​ന്നോ​ട്ടു​പോ​യാ​ൽ 2028ഓ​ടെ ഫെ​ർ​ഗൂ​സ​നെ പി​റ​കി​ലാ​ക്കും ഗ്വാ​ർ​ഡി​യോ​ള. അ​ടു​ത്ത വ​ർ​ഷം സി​റ്റി വി​ട്ടേ​ക്കു​മെ​ന്ന സൂ​ച​ന​യും പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ട​നേ​ട്ട​ത്തി​ന് പി​ന്നാ​ലെ പെ​പ് ന​ൽ​കിയിരുന്നു.

Tags:    
News Summary - Pep Guardiola is the best manager in the Premier League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.