ഫലസ്​തീൻ പതാകയേന്തി ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ മാഞ്ചസ്​റ്റർ യുനൈറ്റഡ്​ താരങ്ങളായ പോൾ പോഗ്​ബയും അമദും

മാഞ്ചസ്​റ്റർ: ഫലസ്​തീനെരെയുള്ള ഇസ്രായേൽ ആക്രമണത്തിലുള്ള പ്രതിഷേധം കളിക്കളങ്ങളിൽ തുടരുന്നു. ഫുൾഹാമിനെതിരെയുള്ള ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ മത്സരശേഷം ഫലസ്​തീൻ പതാകയേന്തിയാണ്​ മാഞ്ചസ്​റ്റർ യുനൈറ്റഡ്​ താരങ്ങളായ പോൾ പോഗ്​ബയും അമദ്​ ദിയലോയും മർദിതകർക്കൊപ്പമാണെന്ന്​ പ്രഖ്യാപിച്ചത്​.

സ്വന്തം തട്ടകമായ ഓൾഡ്​ ട്രാഫോഡിൽ നടന്നഫുൾഹാമുമായുള്ള മത്സരം സമനിലയിൽ കലാശിച്ചിരുന്നു. 15ാം മനിറ്റിൽ എഡിസൺ കവാനിയുടെ മിന്നും ലോങ്​ റേഞ്ച്​ ഗോളിൽ യുനൈറ്റഡ്​ മുന്നിലെത്തിയെങ്കിലും 76ാം മിനുറ്റിൽ ജോ ബ്രയാനിലൂടെ ഫ​ുൾഹാം സമനില പിടിക്കുകയായിരുന്നു. 14 മാസങ്ങൾക്ക്​ ഓൾഡ്​ ട്രാഫോഡിൽ മത്സരം കാണാൻ ആരാധകരുമെത്തിയിരുന്നു. 10,000ത്തോളം പേർക്കാണ്​ പ്രവേശനമുണ്ടായിരുന്നത്​. 37 മത്സരങ്ങളിൽ നിന്നും മാഞ്ചസ്​റ്റർ സിറ്റിക്ക്​ 83 പോയൻറുള്ളപ്പോൾ രണ്ടാമതുള്ള യുനൈറ്റഡിന്​ 71 പോയൻറാണുള്ളത്​. 67 പോയൻറുള്ള ചെൽസി മൂന്നാമതും 66 പോയൻറുള്ള ലെസ്​റ്റർ സിറ്റി ചെൽസി നാലാമതുമാണ്​.

ഏതാനും ദിവസങ്ങൾക്ക്​ മുമ്പ്​ വെംബ്ലി സ്​റ്റേഡിയത്തിൽ എഫ്​.എ കപ്പ്​ വിജയശേഷം ലെസ്​റ്റർ ടീം അംഗങ്ങളായ ഹംസ ചൗധരിയും വെസ്ലി ഫോഫാനയും ഫലസ്​തീന്​ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. രാഷ്​ട്രീയമായ പതാകകൾ മൈതാനത്ത്​ ഉപയോഗിക്കുന്നതിന്​ വിലക്കുണ്ടെങ്കിലും രാജ്യങ്ങളുടെ പതാക ഉപയോഗിക്കുന്നതിൽ പ്രശ്​നമില്ല. 

Tags:    
News Summary - Paul Pogba holds Palestine flag with Manchester United team-mate Amad Diallo at Old Trafford

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.