മുംബൈക്കെതിരെ നോർത്ത്​ ഈസ്​റ്റ്​ ഒരു ഗോളിന്​ മുന്നിൽ

പനാജി: മുംബൈക്കെതിരെ നോർത്ത്​ ഈസ്​റ്റ്​ യൂണൈറ്റഡ്​ ഒരു ഗോളിന്​ മുന്നിൽ. 47ാം മിനിറ്റിൽ മുന്നേറ്റതാരം അപിയയാണ്​ പെനാൽറ്റിയിലൂടെ നോർത്ത്​ ഈസ്​റ്റ്​ യുണൈറ്റഡിനായി ഗോൾ നേടിയത്​. സീസണിലെ ആദ്യ റെഡ്​ കാർഡ്​ മുംബൈയുടെ അഹമ്മദ്​ ജാഹു വഴങ്ങിയ​താണ്​ മൽസരത്തിനിടയിലെ ശ്രദ്ധേയ സംഭവം. ഇതോടെ മുംബൈ 10 പേരായി ചുരുങ്ങി. നോർത്ത്​ ഈസ്​റ്റ്​ യുണൈറ്റഡി​െൻറ സാർഥക്കിന്​ മഞ്ഞ കാർഡും​ ലഭിച്ചു.

കളിയുടെ 77 ശതമാനവും പന്ത്​ കൈവശം വെക്കുകയും 5 ഷോട്ടുകൾ ഉതിർക്കുകയും ചെയ്​ത മുംബൈ സിറ്റി എഫ്​.സിക്കായിരുന്നു ആദ്യ പകുതിയിൽ കളിയുടെ നിയന്ത്രണം. പക്ഷേ കഴിഞ്ഞ മൽസരത്തിൽ ബ്ലാസ്​റ്റേഴ്​സ്​ ഗോളടിക്കാൻ മറന്നപോലെയാണ്​ ആദ്യ പകുതിയിലെ മുംബൈയുടെ പ്രകടനം.

ഏഴാം മിനിറ്റിൽ മുംബൈക്ക്​ മികച്ച ഒരവസരം ലഭിച്ചുവെങ്കിലും മുതലാക്കാനായില്ല. കോർണർ വഴങ്ങി നോർത്ത്​ ഈസ്​റ്റ്​ യുണൈറ്റഡ്​ മുംബൈയുടെ മ​ുന്നേറ്റത്തെ പ്രതിരോധിച്ചു. 24ാം മിനിറ്റിൽ റെയ്​നർ ഫെർണാണ്ടസിനും അവസരം ലഭിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT