മുംബൈയെ ഒരു ഗോളിന്​ തോൽപിച്ച്​ നോർത്ത്​ ഈസ്​റ്റ്​ യുനൈറ്റഡ്​

പനാജി: ഐ.എസ്​.എൽ രണ്ടാം മത്സരത്തിൽ വമ്പന്മാരായ മുംബൈ സിറ്റി എഫ്​.സിയെ മുട്ടുകുത്തിച്ച്​ നോർത്ത്​ ഈസ്​റ്റ്​ യുനൈറ്റഡ്​. 49ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയുടെ മികവിലാണ്​ 1-0 ത്തിന്​ മുംബൈയെ നോർത്ത്​ ഈസ്​റ്റ്​ തോൽപിച്ചത്​. പന്ത്​ കൈവശംവച്ച്​ 90 മിനിട്ടും നിറഞ്ഞു കളിച്ചിട്ടും നോർത്ത്​ ഈസ്​റ്റി​െൻറ വലകുലുക്കാൻ മുംബൈക്കായില്ല. കളിയുടെ പകുതി സമയവും പത്തു പേരായി ചുരുങ്ങിയതാണ്​ മുംബൈക്ക്​ വിനയായത്​.

ഈ സീസണിൽ മുംബൈ സിറ്റി എഫ്​.സി ലോണിൽ ടീമിലെത്തിച്ച ഇംഗ്ലീഷുകാരൻ ആഡം ലെ ഫോ​െണ്ട്രയാണ്​ മുംബൈ സിറ്റിയെ നയിച്ചത്​. മുന്നേറ്റത്തിൽ മുൻ ബ്ലാസ്​റ്റേഴ്​സ്​ താരം ഒഗ്​ബച്ചെയെ വിന്യസിച്ച്​ 4-2-3-1 ശൈലിയിലായിരുന്നു കോച്ച്​ സെർജിയോ ലൊബേറ ടീമിനെ ഒരുക്കിയത്​. മധ്യനിരയിൽ പന്തു നിയന്ത്രിക്കാൻ ഹ്യൂഗോ ബൗമസും റെയ്​നിയർ ഫെർണാണ്ടസും റോളിങ്​ ബോർഗസും.

മറുവശത്ത്​ മുൻ ലിവർപൂൾ കോച്ച്​ ജെർനാഡ്​ നെസ്​ മൂന്ന്​ അംഗ മുന്നേറ്റ നിരയെയാണ്​ നോർത്ത്​ ഈസ്​റ്റി​െൻറ ആക്രമണത്തിന്​ നിയോഗിച്ചത്​. ഘാന താരം കീസി അപ്പീയ മധ്യത്തിലും നിങ്​തോയിൻഗാബ മീതൈയും ലൂയിസ്​ മകാഡോയും ഇരു വിങ്ങുകളിലും. ഗോൾ കീപ്പർ സുഭാശിഷ്​ റോയിയായിരുന്നു നേർത്ത്​ ഈസ്​റ്റിനെ കളത്തിൽ നയിച്ചത്​.

ആദ്യ പത്തു മിനിറ്റിൽ നോർത്ത്​ ഈസ്​റ്റ്​ യുനൈറ്റഡ്​ പന്തു വരുതിയിലാക്കി കളിച്ചെങ്കിലും, മുംബൈ സിറ്റി ട്രാക്കിലായതോടെ കളിയുടെ ഗതി മാറി. മാഞ്ചസ്​റ്റർ സിറ്റിയുടെ നിയന്ത്രണത്തിലുള്ള മുംബൈ ടീമായിരുന്നു പിന്നീട്​ കളത്തിൽ ഉടനീളം. 26ാം മിനിറ്റിൽ റെയ്​നിയർ ഫെർണാണ്ടസ്​ പരിക്കേറ്റ്​ കയറേണ്ടിവന്നെങ്കിലും ഫാറൂഖ്​ ചൗധരിയെ കളത്തിലിറക്കി ​െസർജിയോ ലൊബേറ ക്ഷീണംമാറ്റി.

ഒഗ്​ബച്ചെയും ബൗമസും നോർത്ത്​ ഈസ്​റ്റ്​ പ്രതിരോധത്തിന്​ ഭീഷണി ഉയർത്തികൊണ്ടേയിരുന്നു. ആദ്യ പകുതി പിരിയും മുന്നെ മുംബൈ മധ്യനിര താരം അഹ്​മദ്​ ജാഹുക്ക്​ ചുവപ്പ്​ കാർഡ്​ ലഭിച്ചതോടെയാണ്​ നോർത്ത്​ ഈസ്​റ്റിന്​ ആശ്വാസമായത്​. ആഫ്രിക്കൻ താരം കാസ കാമാറയെ മാരക​ ഫൗൾ ചെയ്യ്തതിനായിരുന്നു കാർഡ്​.

രണ്ടാം പകുതി ആദ്യത്തിൽ നോർത്ത്​ ഈസ്​റ്റി​ന്​ പെനാൽറ്റി രക്ഷക്കെത്തി. ഹാൻഡ്​ ബാളിന്​ ലഭിച്ച അവസരം(49) കീസി അപ്പീയ ഗോളാക്കുകയും ചെയ്​തു. പത്തു​ പേരായി ചുരുങ്ങുകയും അപ്രതീക്ഷിതമായി ഗോൾ വഴങ്ങുകയും ചെയ്​തതോടെ മുംബൈക്ക്​ രണ്ടാം പകുതിയിൽ തിരിച്ചുവരാനായില്ല. അവസാനം വരെ നിറഞ്ഞു കളിച്ചിട്ടും നിർഭാഗ്യം വില്ലനായതോടെ മുംബൈക്ക്​ ആദ്യ മത്സരത്തിൽ തന്നെ തോൽവിത്തുടക്കമായി.

Tags:    
News Summary - NorthEast United beats Mumbai City 1-0

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.