ബ്രസീലിയൻ സൂപ്പർ താരം നെയ്മർ തന്‍റെ ബാല്യകാല ക്ലബ്ബായ സാന്‍റോസുമായുള്ള കരാർ ഡിസംബർ വരെ പുതുക്കി.സൗദി പ്രോ ലീഗ് ടീമായ അൽ-ഹിലാലുമായുള്ള കരാർ അവസാനിച്ചതിന് ശേഷം കഴിഞ്ഞ ജനുവരിയിൽ ആറ് മാസത്തെ കരാറിലാണ് 33 കാരൻ ബ്രസീലിയൻ ക്ലബ്ബിലേക്ക് തിരിച്ചെത്തിയത് . സാന്‍റോസിനായി 243 മത്സരങ്ങളിൽ നിന്ന് നെയ്മർ 141 ഗോളുകൾക്ക് പുറമെ 69 അസിസ്റ്റുകളും നൽകിയിട്ടുണ്ട്. എഫ്.സി ബാഴ്സലോണയിലും പി.എസ്.ജിയിലും കളിച്ച താരം യൂറോപ്പിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ചർച്ചകൾ നടത്തിയിരുന്നെങ്കിലും ബ്രസീലിയൻ സീരി എ സീസൺ അവസാനിക്കുന്നതുവരെ സാന്‍റോസുമായി പുതിയ കരാർ ഒപ്പിടുകയായിരുന്നു, കരാർ നീട്ടാനുള്ള ഓപ്ഷനുമുണ്ട്.
''ഞാൻ സാന്‍റേസുമായുള്ള കരാർ പുതുക്കിയിരിക്കുന്നു. ഞാൻ ഇവിടം വിട്ടുപോയതാണ്. പിന്നെ തിരികെ വന്നു. ഇപ്പോൾ ഇവിടെ തുടരുന്നു. എവിടെയാണോ എല്ലാം തുടങ്ങിയത് അവിടെ ഒന്നും അവസാനിക്കുന്നില്ല. നന്ദി'' നെയ്മർ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.