സൗ​ദി സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​ത്തി​ൽ അ​റേ​ബ്യ​ൻ പാ​ര​മ്പ​ര്യ വ​സ്​​ത്ര​മ​ണി​ഞ്ഞ്​ നെ​യ്​​മ​ർ

സൗദി പാരമ്പര്യ വസ്​ത്രമണിഞ്ഞ്​ നെയ്​മർ

റി​യാ​ദ്​: സൗ​ദി ക്ല​ബ്ബാ​യ അ​ൽ​ഹി​ലാ​ലി​ൽ ചേ​ർ​ന്ന ബ്ര​സീ​ൽ താ​രം നെ​യ്​​മ​ർ അ​റേ​ബ്യ​ൻ പാ​ര​മ്പ​ര്യ വേ​ഷ​മ​ണി​ഞ്ഞ്​ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു. സൗ​ദി അ​റേ​ബ്യ​യു​ടെ സ്ഥാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ അ​ൽ​ഹി​ലാ​ൽ ക്ല​ബി​െൻറ ആ​ഘോ​ഷ​ത്തി​നി​ട​യി​ലാ​ണ്​​ അ​ബ്​​ദു​ൽ അ​സീ​സ്​ രാ​ജാ​വ്​ ധ​രി​ച്ച പോ​ലു​ള്ള അ​ഖാ​ൽ, ബി​ഷ്ത്​ അ​ണി​ഞ്ഞ്​ വാ​ളെ​ടു​ത്ത്​ സൗ​ദി പാ​ര​മ്പ​ര്യ നൃ​ത്ത​മാ​യ ‘അ​ർ​ദ’​ക്ക്​ ചു​വ​ടു​വെ​ച്ച​ത്.

നെ​യ്​​മ​ർ പ​​ങ്കെ​ടു​ത്ത സ്ഥാ​പ​ക ദി​നാ​ഘോ​ഷ​ത്തി​െൻറ ചി​ത്ര​ങ്ങ​ൾ അ​ൽ​ഹി​ലാ​ൽ ക്ല​ബ് പ​ങ്കു​വെ​ച്ചു. പോ​ർ​ചു​ഗീ​സ് കോ​ച്ച് ജോ​ർ​ജ്​ ജീ​സ​സ്, സ​ൽ​മാ​ൻ അ​ൽ​ഫ​റ​ജി​െൻറ നേ​തൃ​ത്വ​ത്തി​ൽ ടീ​മി​ലെ നി​ര​വ​ധി താ​ര​ങ്ങ​ൾ എ​ന്നി​വ​രും നെ​യ്​​മ​റി​നോ​ടൊ​പ്പം ചി​ത്ര​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. സ്ഥാ​പ​ക ദി​നാ​ഘോ​ഷ​വേ​ള​യി​ൽ സൗ​ദി ‘അ​ർ​ദ’ നൃ​ത്ത​ത്തി​ലും നെ​യ്​​മ​ർ പ​ങ്കാ​ളി​യാ​യി.

Tags:    
News Summary - Neymar dressed in Saudi traditional clothes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT