മാറമ്പള്ളി കുന്നത്തുകരയിലെ
ബ്രസീൽ ആരാധകർ വിൽക്കാൻ
തീരുമാനിച്ച നെയ്മറുടെ കട്ടൗട്ട്
ആലുവ: ഫുട്ബാൾ ആവേശത്തിൽ വാശിയോടെ സ്ഥാപിച്ച ഇഷ്ടതാരത്തിന്റെ 55 അടിയുടെ കട്ടൗട്ട് വിൽക്കാനൊരുങ്ങി യുവാക്കൾ. വാഴക്കുളം പഞ്ചായത്തിലെ മാറമ്പള്ളി കുന്നത്തുകരയിലെ ബ്രസീൽ ആരാധകരാണ് ജീവകാരുണ്യ പ്രവർത്തനവുമായി രംഗത്തുവന്നത്.
രണ്ട് ആഴ്ചയായി ഫ്ലക്സുകൾകൊണ്ടും കട്ടൗട്ടുകൾകൊണ്ടും നിറഞ്ഞിരിക്കുകയാണ് കുന്നത്തുകര. ലെജൻഡ്സ് ഉൾപ്പെടെ 13 പേരുടെ കട്ടൗട്ടുകളും കവലയിൽ നിറഞ്ഞിട്ടുണ്ട്. 35 അടി നീളമുള്ള മെസ്സിയുടെ കട്ടൗട്ടിന് മറുപടിയായാണ് 55 അടി നീളമുള്ള നെയ്മറുടെ കട്ടൗട്ട് ബ്രസീൽ ആരാധകർ സ്ഥാപിച്ചത്.
സർജറിക്ക് 16 ലക്ഷം രൂപയാണ് വേണ്ടത്. പണം കണ്ടെത്താൻ കൂട്ടായ്മ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. ഇതേ തുടർന്നാണ് ബ്രസീൽ ആരാധകർ ഈ കട്ടൗട്ട് വിൽക്കാൻ തീരുമാനിച്ചത്. കുന്നത്തുകരയിലും സമീപങ്ങളിലും ലോകകപ്പ് ആവേശം കൊടുമുടിയിലാണ്. അർജന്റീനയുടെ ഫ്ലക്സുകളും കവലയിൽ നിറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.