വെസ്​റ്റ്​ഹാമി​െൻറ മത്സരങ്ങൾ വീട്ടിലെ ​െഎസൊലേഷൻ മുറിയിലിരുന്ന്​ നിയന്ത്രിച്ച്​ കോച്ച്​

ലണ്ടൻ: വീട്ടിലിരുന്ന്​ ജോലി ചെയ്യുക, കോവിഡ്​കാലത്ത്​ ലോകമെങ്ങും ഇങ്ങനെയാണ്​. അതി​പ്പോൾ ഫുട്​ബാൾ കളത്തിലായാലും ശരി. ടച്ച്​ലൈനി​െൻറ വശങ്ങളിൽനിന്ന്​ ടീമി​െൻറ ​കളിക്കൊപ്പം കൈകാലിട്ടടിക്കുന്ന കോച്ചുമാർക്കിടയിലാണ്​ ഒരു പരിശീലകൻ വീട്ടിലെ ലിവിങ്​ റൂമിലിരുന്ന്​ കളി നിയന്ത്രിക്കുന്നത്​. ഏതെങ്കിലും ലോക്കൽ ഫുട്​ബാളിൽ അല്ല ഇതെന്നോർക്കണം. ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ ക്ലബ്​ വെസ്​റ്റ്​ഹാം യുനൈറ്റഡും കോച്ച്​ ഡേവിഡ്​ മോയസുമാണ്​ കഥാപാത്രങ്ങൾ.

കോവിഡ്​ പോസിറ്റിവായത്​ കാരണം മോയസ്​​ സെൽഫ്​ ​​െഎസൊലേഷനിലായതോടെയാണ്​ കോച്ചി​െൻറ പണിയും വർക്​ ഫ്രം ഹോം ആയത്​. 23ന്​ ലീഗ്​ കപ്പിൽ വെസ്​റ്റ്​ഹാം 5-1ന്​ ഹൾസിറ്റിയെ തോൽപിച്ചപ്പോഴും ശനിയാഴ്​ച പ്രീമിയർ ലീഗിൽ വോൾവർഹാംപ്​ടനെ 4-0ത്തിന്​ തോൽപിച്ചപ്പോഴും മോയസ്​ വീട്ടിലിരുന്ന്​ കളി നിയന്ത്രിച്ചു. ​െപ്ലയിങ്​ ഇലവൻ തീരുമാനിച്ചത്​, സബ്​സ്​റ്റിറ്റ്യൂഷനുകൾ നിശ്ചയിച്ചത്​, കളിക്കാർക്കുള്ള നിർദേശങ്ങൾ തുടങ്ങി എല്ലാ ജോലിയും മോയസ്​ വീട്ടിലിരുന്ന്​ ചെയ്​തു.


സ്​റ്റേഡിയത്തിലെ ഒഴിഞ്ഞ മൂലയിൽ ലാൻഡ്​ ഫോണും ചെവിയിൽ ഇയർ പീസും ഘടിപ്പിച്ച്​ അസിസ്​റ്റൻറ്​ കോച്ച്​ സ്​റ്റുവർട്ട്​​ പിയേഴ്​സ്​ ബോസുമായുള്ള ആശയവിനിമയം നിലനിർത്തി. ടച്ച്​ ലൈനിനരികിലുള്ള മറ്റൊരു അസി. ​േകാച്ച്​ അലൻ ഇർവിൻ ആ സന്ദേശങ്ങളെല്ലാം കളിക്കളത്തിൽ നടപ്പാക്കി.

ടച്ച്​ ലൈനിന്​ അരികിൽ നിന്ന അസിസ്​റ്റൻറ്​ കോച്ച്​ സ്​റ്റുവർട്ട്​​ പിയേഴ്​സന്​​ നൽകിയ മെസേജുകളിലൂടെയാണ്​ കളി നിയന്ത്രിച്ചത്​.കഴിഞ്ഞ ചൊവ്വാഴ്​ചയാണ്​ മോയസിനും രണ്ടു​ ടീം അംഗങ്ങൾക്കും കോവിഡ്​ സ്​ഥിരീകരിച്ചത്​. ഞായറാഴ്​ചക്കു​ മുമ്പായി അദ്ദേഹം ടീമിനൊപ്പം ചേരുമെന്നാണ്​ പ്രതീക്ഷ.

20 വർഷം മുമ്പ്​ ഹൗളിയറുടെ 'വർക്​ ഫ്രം ഹോം'

2001ൽ ലിവർപൂൾ കോച്ച്​ ജെറാഡ്​ ഹൗളിയർ ഹൃദയശസ്​ത്രക്രിയയെ തുടർന്ന്​ ആശുപത്രിയിലും വീട്ടിലുമായിരുന്നപ്പോൾ ടീമി​െൻറ മത്സരങ്ങളും പരിശീലനവും സമാനമായ രീതിയിൽ നിയന്ത്രിച്ചിരുന്നു. അഞ്ചു മാസത്തോളം വിശ്രമത്തിലായിരുന്നപ്പോഴും 'വർക്​ ഫ്രം ഹോം' തുടർന്നു.

Tags:    
News Summary - Moyes to take charge of West Ham despite self-isolation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.