'കപ്പില്ലെങ്കിൽ കടക്ക്​ പുറത്ത്​'; ഹൊ​സെ മൗ​റീ​ന്യോ​യെ പുറത്താക്കി ടോട്ടൻ ഹാം

ലണ്ടൻ: വലിയ പ്രതീക്ഷകളോടെ ടീമിലെത്തിച്ച പരിശീലകൻ ഹോസെ മൗറീന്യേ​ായെ ടോട്ടൻ ഹാം പുറത്താക്കി. 2023വരെ കരാർ നിലനിൽക്കേയാണ്​ മൗറീന്യോയെ നാടകീയമായി പുറത്താക്കുന്നത്​. കാർബാവോ കപ്പ്​ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാൻ ദിവസങ്ങൾ മാത്രം ശേഷി​ക്കവേയാണ്​ അപ്രതീക്ഷിത നടപടി. 2019 നവംബറിലാണ്​ മൗറീന്യോയെ ടോട്ടൻ ഹാം പരിശീലകനായി നിയമിക്കുന്നത്​.

മൗറീന്യോയുടെ കോച്ചിങ്​ സ്റ്റാഫുകളായ ​ജാവോ സാക്രമെ​േന്‍റാ, ന്യൂനോ സ​ാ​േന്‍റാസ്​, കാർലോസ്​ ലെനിൻ, ജിയോവനി സെറ എന്നിവരെയും പിരിച്ചുവിട്ടതായി ടോട്ടൻ ഹാം അറിയിച്ചു. ചെൽസിക്കൊപ്പം മൂന്ന്​ പ്രീമിയർ ലീഗ്​ കിരീടങ്ങൾ, റയൽ മാഡ്രിഡിനൊപ്പം ലാലിഗ, എഫ്​.സി പോർ​ട്ടോക്കൊവും ഇന്‍റർ മിലാനൊപ്പവും ചാംപ്യൻസ്​ ലീഗ്​ എന്നിവ സ്വന്തമായുള്ള മൗറീന്യോയെ ഫുട്​ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകരിലൊരാളായാണ്​ കരുതപ്പെടുന്നത്​. എന്നാൽ ടോട്ടൻ ഹാമിനൊപ്പം മൗറീന്യോക്ക്​ നല്ല കാലമായിരുന്നില്ല.

32 ക​ളി പൂ​ർ​ത്തി​യാ​യ പ്രീ​മി​യ​ർ ലീ​ഗി​ൽ 50 പോ​യ​ൻ​റു​മാ​യി ഏ​ഴാം സ്​​ഥാ​ന​ത്താ​ണ്​ ടോ​ട്ട​ൻ​ഹാം. ലീഗിലെ ​മോശം പ്രകടനത്തിന്​ പുറമേ മുന്നേറ്റ നിരയിലെ സൂപ്പർ താരം ഹാരി കെയ്​നിന്​ പരിക്കേറ്റതും ടോട്ടൻ ഹാമിന്‍റെ നെഞ്ചടിപ്പ്​ ഉയർത്തുന്നുണ്ട്​. 

Tags:    
News Summary - Mourinho sacked by Spurs ahead of Carabao Cup final as contract to 2023 is ripped up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT