‘ലൂ​ച്ചാ ലി​ബ്റെ’ മാ​സ്ക് അ​ണി​ഞ്ഞ മെ​ക്സി​ക​ൻ ആ​രാ​ധ​ക​ർ

ലോകകപ്പിൽ മെക്സിക്കൻ മാസ്കിന് വിലക്കില്ല

ദോഹ: ലോകകപ്പിൽ മാസ്ക് നിരോധിച്ചുകൊണ്ടുള്ള പ്രത്യേക ഉത്തരവ് പ്രാബല്യത്തിലില്ലെന്ന് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. എന്നാൽ സുരക്ഷ നടപടികളുടെ ഭാഗമായി മുഖം മുഴുവൻ മറച്ച് കളയുന്ന മെക്സിക്കൻ റെസ്ലിങ് മാസ്ക് പോലെയുള്ളവ സ്റ്റേഡിയത്തിലേക്ക് കടക്കുമ്പോൾ അഴിച്ചുവെക്കേണ്ടി വരുമെന്ന് ഇതുസംബന്ധിച്ച് സുപ്രീം കമ്മിറ്റി മറുപടി നൽകിയതായി 'ഇൻസൈഡ് ഖത്തർ' റിപ്പോർട്ട് ചെയ്തു.

സുരക്ഷാ നടപടികളുടെ ഭാഗമായി മെഡിക്കൽ മാസ്ക് താഴ്ത്തിക്കാണിക്കണമെന്ന നിർദേശത്തിൽനിന്ന് വ്യത്യസ്തമായി ഇതിൽ മറ്റൊന്നുമില്ലെന്നും കോവിഡ് മഹാമാരി കാരണം പലപ്പോഴും നാം ഇതിന് വിധേയമായിട്ടുള്ളതാണെന്നും സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ആരാധകരോട് മാസക്് ധരിച്ച് സ്റ്റേഡിയങ്ങളിലേക്കോ മറ്റു സ്ഥലങ്ങളിലേക്കോ പ്രവേശിക്കരുതെന്ന രീതിയിലുള്ള നിർദേശങ്ങൾ നിലവിലില്ലെന്നും അടുത്ത മാസത്തോടെ ആരാധകരെ സ്വാഗതം ചെയ്യാനുള്ള തയാറെടുപ്പിലാണ് സംഘാടകരെന്നും സുപ്രീം കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിലും ചൂണ്ടിക്കാട്ടി.

ഖത്തറിലെ നിയമങ്ങൾ പാലിക്കുന്നതിെൻറ ഭാഗമായി പ്രസിദ്ധമായ 'ലൂച്ചാ ലിബ്റെ' മാസ്കുകൾ ധരിക്കരുതെന്ന് മെക്സിക്കൻ ആരാധകർക്ക് മെക്സിക്കോ സർക്കാർ നിർദേശം നൽകിയിരുന്നു. മെക്സിക്കൻ വിദേശകാര്യ മന്ത്രാലയത്തിൽനിന്നുള്ള അൽഫോൺസോ സെഗ്ബെ ഇക്കാര്യം നിർദേശിക്കുകയും ഖത്തറിൽനിന്നുള്ള ടൂർണമെൻറ് സംഘാടക സമിതിയുടെ നിർദേശപ്രകാരമാണ് ഇതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ മാസ്ക് വിലക്കിക്കൊണ്ടുള്ള നയം സ്വീകരിച്ചിട്ടില്ലെന്ന് സുപ്രീം കമ്മിറ്റി റോയിട്ടേഴ്സിനോട് വ്യക്തമാക്കി.

ഫിഫ ലോകകപ്പ് പടിവാതിൽക്കലെത്തിനിൽക്കെ, ടൂർണമെൻറിൽ പങ്കെടുക്കുന്ന ഏറ്റവും കളർഫുൾ ആരാധകക്കൂട്ടങ്ങളിലൊന്ന് മെക്സികോയിൽ നിന്നുള്ള സംഘങ്ങൾ. വലിയ വൃത്താകൃതിയിലുള്ള അവരുടെ ചാരോ തൊപ്പികളും ഗാലറിയെ പ്രകമ്പനം കൊള്ളിച്ച് കൂട്ടമായി ആലപിക്കുന്ന 'സിയലിറ്റോ ലിൻഡോ' എന്ന തനത് മെക്സിക്കൻ പാട്ടിെൻറ ഒരുമിച്ചുള്ള ആലാപനവും അവരെ മറ്റുള്ള ആരാധകരിൽ നിന്ന് വ്യത്യസ്തരാക്കുന്നു.

Tags:    
News Summary - Mexican masks are not banned in the World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT