തിരുവനന്തപുരം: അര്‍ജന്‍റീന ടീം ഒക്ടോബർ-നവംബർ മാസങ്ങളിൽ കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ. സ്‌പോണ്‍സര്‍മാര്‍ പണം അടച്ചെന്നും അര്‍ജന്‍റീന ടീം മാനേജ്മെന്‍റ് കേരളത്തിൽ എത്തിയതിന് ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. മത്സരത്തിനായി സർക്കാർ പ്രഥമ പരിഗണന നൽകുന്നത് തിരുവനന്തപുരത്തിനാണെന്ന് മന്ത്രി പറഞ്ഞു. രണ്ടാമതായി പരിഗണിക്കുക കലൂർ സ്റ്റേഡിയമാണ്.
അർജന്‍റീന ഫുട്ബാൾ ടീമിനൊപ്പം സൂപ്പർ താരം ലയണൽ മെസ്സിയും കേരളത്തിലെത്തുമെന്ന് മന്ത്രി ഉറപ്പ് നൽകി. മെസ്സി കേരളത്തിലെത്തുമോയെന്നതിൽ സംശയങ്ങൾ നിലനിൽക്കുന്നതിനിടെയാണ് സൂപ്പർ താരം എത്തുമെന്ന് മന്ത്രി പ്രഖ്യാപനം. 'മെസ്സി വരും ട്ടാ, ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബാൾ ടീം കേരളത്തിലേക്ക്' മന്ത്രി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. അർജന്‍റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുന്ന സംഘാടകർക്ക് നന്ദി അറിയിച്ചിട്ടുമുണ്ട്.
അർജന്‍റീന ടീം കേരളത്തിലെത്തുമെന്നും മെസ്സിയും സംഘത്തിലുണ്ടാകുമെന്നും നേരത്തെ തന്നെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മെസ്സി എത്തില്ലെന്ന റിപ്പോർട്ടുകൾ അടുത്തിടെ വന്നതോടെ വിഷയം വീണ്ടും വിവാദമായിരുന്നു.
സ്പോൺസർമാർ അർജന്റീനൻ ടീമിന് കരാർ പ്രകാരം നൽകാനുള്ള പണം അടച്ചില്ലെന്നായിരുന്നു ഇതിന് കാരണമായി പറഞ്ഞിരുന്നത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപറേഷനാണ് സ്പോൺസർഷിപ് ഏറ്റെടുത്തത്. സ്‌പോണ്‍സര്‍മാര്‍ പണം അടച്ചതോടെ ഇത് യാഥാർഥ്യമാവാൻ പോവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.