Posted On
date_range Updated On
date_range തിരിച്ചുവരവിൽ മെസ്സി ഗോളടിച്ചിട്ടും ഇൻറർ മയാമിക്ക് സമനില (2-2)
ന്യൂയോർക്: പരിക്കിൽ നിന്ന് മോചിതനായി ഗോളടിച്ച് തിരിച്ചുവരവ് ആഘോഷിച്ച് ലയണൽ മെസ്സി. പകരക്കാരനായെത്തിയ മെസ്സി വലകുലുക്കിയെങ്കിലും മേജർ ലീഗ് സോക്കറിൽ കൊളൊറാഡോ റാപ്പിഡിനോട് സമനില വഴങ്ങി ഇൻറർ മയാമി. 2-2നാണ് മയാമിയെ റാപ്പിഡ്സ് പിടിച്ചുകെട്ടിയത്.
മാർച്ച് 13ന് കോൺകാകാഫ് ചാമ്പ്യൻസ് നാഷ്വില്ലിനെതിരായ മത്സരത്തിനിടെ പേശീവലിവ് കാരണം മെസ്സി പിന്മാറിയിരുന്നു. പിന്നീട് മിയാമിയുടെ നാലും അർജനറീനയുടെ മൂന്നും മത്സരങ്ങൾ മെസ്സിക്ക് നഷ്ടമായിരുന്നു. റാപ്പിഡ്സിനെതിരെ രണ്ടാം പകുതിയിൽ പകരക്കാരനായെത്തിയ മെസ്സി 57ാം മിനിറ്റിലാണ് ഗോളടിച്ചത്.
45ാം മിനിറ്റിൽ റാഫേൽ നവാരയുടെ പെനാൽറ്റി ഗോളിൽ റാപ്പിഡ്സ് ലീഡ് നേടിയിരുന്നു. മെസ്സിയുടെ ഗോളിനുപിന്നാലെ ലിയോ അഫോൻസോ മിയാമിയെ 2-1ന് മുന്നിലെത്തിച്ചിരുന്നു. എന്നാൽ, കോൾ ബാസറ്റ് 88ാം മിനിറ്റിൽ റാപ്പിഡ്സിന് സമനില നേടിക്കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.