മെസ്സിയോ ക്രിസ്റ്റ്യാനോയോ മികച്ചവൻ? വിരാട് കോഹ്ലിയുടെ ഉത്തരമിതാണ്...

ഫുട്ബാൾ ആരാധകർക്കിടയിലെ വർഷങ്ങളായുള്ള തർക്കമാണ് ലയണൽ മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ മികച്ചവനെന്നത്. ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം എന്ന് ചുരുക്കി 'ഗോട്ട്' (GOAT) എന്ന വിശേഷണം ഇരുതാരങ്ങൾക്കും ആരാധകർ ചാർത്തി​ക്കൊടുക്കുന്നുണ്ട്. ഇതിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും പങ്കാളിയായിരിക്കുകയാണിപ്പോൾ.

ക്ലബ് ഫുട്ബാളിൽ 700 ഗോളെന്ന അതുല്യ നേട്ടം സ്വന്തമാക്കിയ ക്രിസ്റ്റ്യാനോയെ 'ഗോട്ട്' എന്ന് വിശേഷിപ്പിക്കുന്ന കോഹ്ലിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. 'The GOAT 700' എന്നാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ''മികച്ച വിജയം സുഹൃത്തുക്കളെ! ശരിയായ ദിശയിൽ മറ്റൊരു ചുവടുവെപ്പ്! വി സ്റ്റാൻഡ് യുനൈറ്റഡ്", എന്ന റൊണാൾഡോയുടെ കുറിപ്പിനോടുള്ള പ്രതികരണമായായിരുന്നു കോഹ്ലിയുടെ പോസ്റ്റ്.

കഴിഞ്ഞ ദിവസം എവർട്ടനെതിരായ മത്സരത്തിൽ 44ാം മിനിറ്റിൽ വലകുലുക്കിയതോടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ 700 ഗോളെന്ന പുതിയ നാഴികക്കല്ല് പിന്നിട്ടത്. യുനൈറ്റഡിനായി പോർച്ചുഗീസ് താരത്തിന്റെ 144ാം ഗോളായിരുന്നു അത്. റയൽ മാഡ്രിഡിനായി 450, യുവന്റസിനായി 101, സ്​പോർട്ടിങ് ലിസ്ബണിനായി അഞ്ച് എന്നിങ്ങനെയാണ് മറ്റു ക്ലബുകൾക്കായി താരം നേടിയ ഗോളുകൾ.

മാഞ്ചസ്റ്റർ യുനൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗും മത്സരശേഷം റൊണാൾഡോയെ പ്രശംസിച്ചു. "ഇത് ശരിക്കും മനസ്സിൽ തട്ടുന്നതാണ്. 700 ഗോളുകൾ സ്കോർ ചെയ്യുക എന്നത് മഹത്തായ നേട്ടമാണ്. ഞാൻ അവനെക്കുറിച്ച് വളരെ സന്തോഷവാനാണ്. ആ പ്രകടനത്തിൽ ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. പ്രീമിയർ ലീഗിലെ ഈ സീസണിലെ അദ്ദേഹത്തിന്റെ ആദ്യ ഗോളായതിനാൽ ഞാനും സന്തോഷവാനാണ്. അദ്ദേഹത്തിന് അതിനായി കാത്തിരിക്കേണ്ടി വന്നു, കൂടുതൽ ഗോളുകൾ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്'', ടെൻഹാഗ് പറഞ്ഞു.

Tags:    
News Summary - Messi or Cristiano, Who is better? this is Virat Kohli's answer...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.