മെസ്സിയും എംബാപ്പെയും നെയ്മറും ഇനി ഖത്തർ എയർവേയ്സ് ജഴ്സിയിൽ

ലോക ഫുട്ബാളിലെ സൂപ്പർ താരങ്ങളായ മെസ്സിയും എംബാപ്പെയും നെയ്മറുമെല്ലാം ഇനി ഖത്തർ എയർവേയ്സ് ജഴ്സിയിലിറങ്ങും. ഫ്രഞ്ച് ഫുട്ബാള്‍ ക്ലബായ പി.എസ്.ജിയുടെ ഔദ്യോഗിക ജഴ്സി സ്പോണ്‍സര്‍മാരായി ഖത്തര്‍ എയര്‍വേയ്സ് മാറിയതോടെയാണ് ഇതിന് അവസരമൊരുങ്ങുന്നത്. 2020 സീസണ്‍ മുതല്‍ പി.എസ്.ജിയുടെ പ്രീമിയം സ്പോണ്‍സര്‍ഷിപ്പ് ഖത്തര്‍ എയര്‍വേയ്സിനാണ്. ജഴ്സിയുടെ ഔദ്യോഗിക സ്പോണ്‍സറായിരുന്നത് അക്കോര്‍ എന്ന ഹോട്ടല്‍ ഗ്രൂപ്പായിരുന്നു. ഈ കരാര്‍ അവസാനിച്ചതോടെയാണ് ഖത്തര്‍ എയര്‍വേയ്സും പി.എസ്.ജിയും തമ്മില്‍ ധാരണയായത്. പുരുഷ, വനിതാ, യൂത്ത് പ്രഫഷനൽ ടീമുകളുടെ ജഴ്സികളിൽ ഇനി എയർലൈനിന്റെ പേര് ദൃശ്യമാകും.

2021ൽ ലോകത്തെ ഏറ്റവും മികച്ച എയർലൈനായി ആറാം തവണയും തിരഞ്ഞെടുക്കപ്പെട്ടത് ഖത്തർ എയർവേയ്‌സായിരുന്നു. ഇന്ത്യയിലെ ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ ഖത്തർ അടക്കമുള്ള ലോകരാഷ്ട്രങ്ങൾ രംഗത്തുവന്നപ്പോൾ, ഖത്തർ എയർവേയ്സ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍ രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഈ ആവശ്യമുന്നയിച്ച് കാമ്പയിൻ നടക്കുകയും ചെയ്തു. നേരത്തെ 'നാഗ്പൂരിൽനിന്ന് പറന്ന് ലോകം കാണൂ' എന്ന ഖത്തർ എയർവേയ്സിന്‍റെ പരസ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

Tags:    
News Summary - Messi, Mbabappe and Neymar to wear Qatar Airways jerseys

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.