17 വർഷം, 546 മത്സരങ്ങൾ... ഒടുവിൽ റയൽ വിട്ട് മാഴ്സലോ ഒളിമ്പിയാക്കോസിൽ

ഏഥൻസ്: റയൽ മഡ്രിഡി​ന്റെ വിഖ്യാത ബ്രസീലിയൻ ഫുൾബാക്ക് മാഴ്സലോ ഗ്രീക്ക് ക്ലബായ ഒളിമ്പിയാക്കോസിലേക്ക് കൂടുമാറി. ഒളിമ്പിയാക്കോസ് അധികൃതരാണ് വിവരം പുറത്തുവിട്ടത്.

എത്ര തുകക്കാണ് മാഴ്സലോയെ സ്വന്തമാക്കിയതെന്നത് ഉൾപെടെയുള്ള കരാറിന്റെ വിശദവിവരങ്ങൾ അവർ വെളിപ്പെടുത്തിയിട്ടില്ല. വേണമെങ്കിൽ ഒരു വർഷം കൂടി ദീർഘിപ്പിക്കാമെന്ന വ്യവസ്ഥ ഉൾക്കൊള്ളുന്ന ഒരു വർഷത്തെ കരാറിലാണ് 34കാരനായ താരം ഒപ്പുചാർത്തിയതെന്ന് ഗ്രീക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


2007ൽ റയൽ മഡ്രിഡിൽ ചേക്കേറിയ മാഴ്സലോ, 546 മത്സരങ്ങളിൽ ക്ലബിനുവേണ്ടി ജഴ്സിയണിഞ്ഞിട്ടുണ്ട്. അഞ്ചു ചാമ്പ്യൻസ് ലീഗ് കിരീടമടക്കം 23 കിരീടനേട്ടങ്ങളിൽ റയലിനൊപ്പം പങ്കാളിയായി. സ്വന്തം നാടായ ​ബ്രസീലിലെ മുൻനിര ക്ലബുകളിൽനിന്നടക്കം ഓഫറുകളുണ്ടായിരുന്നെങ്കിലും യൂറോപ്പിൽ തുടരുകയെന്നതിന് മുൻതൂക്കം നൽകിയതുകൊണ്ടാണ് മാഴ്സലോ ഒളിമ്പിയാക്കോസുമായി കരാറിലെത്തിയത്.

Tags:    
News Summary - Marcelo signs with Olympiacos and will play in the Greek Super League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.