റൊണാൾഡോയുടെ ആദ്യ മത്സരം കാണാൻ തിരക്ക്​ കൂട്ടി ആരാധകർ; ഓൾഡ്​ ട്രഫോഡിൽ കോവിഡ്​ നിയന്ത്രണങ്ങൾ കർശനമാക്കുന്നു

ലണ്ടൻ: സൂപ്പർ താരം ക്രിസ്റ്റ്യനോ റെണാൾഡോ ഓൾഡ്​ ട്രഫോഡിന്‍റെ മണ്ണിൽ വീണ്ടും തിരിച്ചെത്തിയതോടെ, പ്രിയ താരത്തിന്‍റെ ആദ്യ മത്സരം കാണാനായി കാത്തിരിക്കുകയാണ്​ ലോകമെമ്പാടുമുള്ള ആരാധകർ. ഇംഗ്ലണ്ടിലെ കാണികളിൽ നല്ലൊരു വിഭാഗം നേരത്തെ തന്നെ വരും മത്സരങ്ങളുടെ ടിക്കെറ്റെടുത്ത്​ അരങ്ങേറ്റം നേരിട്ട്​ കാണാൻ ഒരുങ്ങിയിരിപ്പാണ്​. എന്നാൽ, കോവിഡ്​ മൂന്നാം തരംഗം രാജ്യത്ത്​ ഭീഷണിയായിരിക്കെ, കാണികളുടെ പ്രവേശനം നിയന്ത്രി​ക്കാനൊരുങ്ങുകയാണ് മാഞ്ചസ്റ്റർ യുനൈറ്റഡ്​ അധികൃതർ. കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ കൈവശം വെക്കുകയോ, രണ്ടു ഡോസ്​ വാക്​സിൻ എടുത്തതതിന്‍റെ രേഖ കാണിക്കുകയോ ചെയ്​താൽ മാത്രമെ സ്​​റ്റേഡിയത്തിലേക്ക്​ പ്രവേശനമുണ്ടാവൂ.


ക്രിസ്റ്റ്യാനോ എന്നിറങ്ങുമെന്ന കാര്യത്തിൽ കോച്ച്​ ഇതുവരെ സൂചന നൽകിയിട്ടില്ല. ന്യൂകാസിൽ യു​ൈനറ്റഡിനെതിരെയാണ്​ മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ അടുത്ത മത്സരം. പിന്നാലെ യുവേഫ ചാമ്പ്യൻസ്​ ലീഗിൽ യങ്​ ബോയിസിനെ ഓൾഡ്​ ട്രഫോഡുകാർ നേരിടും.


എഡിൻസൻ കവാനിയുടെ ഏഴാം നമ്പർ ജഴ്​സി റൊണാൾഡോക്ക്​ അനുവദിച്ചതോടെ, താരത്തിന്‍റെ 'സി.ആർ 7' ട്രേഡ്​ മാർക്ക്​ നിലനിർത്താനായിരുന്നു. പോർചുഗീസ്​ താരത്തിന്‍റെ പുതിയ ജഴ്​സി വിറ്റുവരവിൽ കോടികളാണ്​ മാഞ്ചസ്റ്റർ യുനൈറ്റഡിന്​ ലാഭമുണ്ടായത്​. സീസൺ തുടങ്ങിയതിനാൽ നേരത്തെ എഡിൻസൻ കവാനിയുടെ ജഴ്​സി വാങ്ങിയവർക്ക്​ പണം തിരിച്ചുനൽകുന്നമെന്ന്​ യുനൈറ്റഡ്​ അറിയിച്ചിരുന്നു. 




 


Tags:    
News Summary - Manchester United to introduce COVID-19 certification checks at Old Trafford

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.