Posted On
date_range Updated On
date_range ഒരു അർജന്റീന താരം കൂടി മാഞ്ചസ്റ്റർ സിറ്റിയിൽ
ലോകകപ്പിന്റെ യുവതാരം ജൂലിയൻ അൽവാരസ് പന്തുതട്ടുന്ന മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ഒരു അർജന്റീന താരം കൂടി. മിഡ്ഫീൽഡർ മാക്സിമോ പെറോൺ അഞ്ചര വർഷത്തെ കരാറിൽ ടീമിലെത്തിയത്. 2020ൽ പ്രഫഷനൽ ഫുട്ബാളിൽ പന്തുതട്ടി തുടങ്ങിയ 20കാരൻ ബ്വേനസ് ഐറിസിലെ വെലസ് ക്ലബിനായി 33 കളികളിൽ മൂന്നു ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസൺ കോപ ലിബർടഡോർസ് സെമി വരെ ടീമിനെയെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു.
അർജന്റീന അണ്ടർ 20 ടീമിൽ അംഗമായ താരം ലാറ്റിൻ അമേരിക്കൻ അണ്ടർ-20 ചാമ്പ്യൻഷിപ്പിൽ അർജന്റീനക്കായി ബൂട്ടുകെട്ടാനിരിക്കുകയാണ്.
നിലവിൽ മുൻനിര താരങ്ങൾ പന്തുതട്ടുന്ന സിറ്റിക്കായി വരും മത്സരങ്ങളിൽ ഇറങ്ങാമെങ്കിലും ഉടനൊന്നും അവസരം ലഭിച്ചേക്കില്ലെന്നാണ് സൂചന.
ജൂലിയൻ അൽവാരസ് കഴിഞ്ഞ വർഷമാണ് പെപ് ഗാർഡിയോളയുടെ സംഘത്തിനൊപ്പമെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.