ഏറെ നാളത്തെ മോശം ഫോമിന് ഫോമിന് ശേഷം മികച്ച ഫോമിലേക്ക് മാഞ്ചസ്റ്റർ സിറ്റി തിരിച്ചുവരവ് നടത്തുന്നു. വിജയവഴിയിൽ തിരിച്ചെത്തിയ സിറ്റി എഫ്.എ കപ്പിൽ സാൽഫോർഡ് സിറ്റിയെ എതിരില്ലാതെ എട്ട് ഗോളിന് തകർത്തു. എഫ്.എ കപ്പ് മൂന്നാം റൗണ്ടിലാണ് സിറ്റിയുടെ അഴിഞ്ഞാട്ടം. സിറ്റിക്ക് വേണ്ടി ജയിംസ് മക്കാറ്റി ഹാട്രിക്ക് നേടി തിളങ്ങിയപ്പോൾ ജെറമി ഡോകു ഇരട്ട ഗോൾ സ്വന്തമാക്കി.
കളിയുടെ തുടക്കത്തില്‍ തന്നെ ഗോളടിച്ച് സിറ്റി ആധിപത്യം ആരംഭിച്ചിരുന്നു. എട്ടാം മിനിറ്റില്‍ ജെറമി ഡോകുവാണ് ആദ്യ പ്രഹരമേൽപ്പിച്ചത്. 20-ാം മിനിറ്റില്‍ ഡിവിന്‍ മുബാമ സ്‌കോര്‍ ഇരട്ടിയാക്കി. പിന്നാലെ 43-ാം മിനിറ്റില്‍ നിക്കോ ഒറെയ്‌ലി മൂന്നാം ഗോളും അടിച്ചതോടെ കളി പൂര്‍ണമായും സിറ്റിയുടെ നിയന്ത്രണത്തിലായി.
രണ്ടാം പകുതിയുടെ തുടക്കം 49-ാം മിനിറ്റില്‍ തന്നെ പെനാല്‍റ്റി ഗോളാക്കി മാറ്റി ജാക്ക് ഗ്രീലിഷ് ഗോളടി മേളയിൽ പങ്കെടുത്തു. 62-ാം മിനിറ്റില്‍ ജെയിംസ് മക്കാറ്റി അക്കൗണ്ട് തുറന്നപ്പോള്‍ സ്കോർ അഞ്ചായി. 69-ാം മിനിറ്റില്‍ വീണ്ടും പെനാല്‍റ്റി ഗോളിലൂടെ ജെറമി ഡോകു തന്‍റെ രണ്ടാം ഗോൾ സ്വന്തമാക്കി. 72, 81 മിനിറ്റില്‍ വീണ്ടും ഗോളുമായി ജെയിംസ് മക്കാറ്റി ഹാട്രിക് പൂര്‍ത്തിയാക്കിയതോടെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജയം പൂര്‍ത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.