മാഞ്ചസ്റ്ററില്‍ പിടിച്ചു നില്‍ക്കുക പ്രയാസകരം, ഭാര്യയെ പാര്‍ട് ടൈം ജോലിക്ക് വിട്ട് സൂപ്പര്‍താരം!

ലണ്ടൻ: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ മിഡ്ഫീല്‍ഡറുടെ ഭാര്യ ഒരു കടയില്‍ പാര്‍ട് ടൈം ജോലി ചെയ്ത് ജീവിക്കുന്നു! അതത്ര മോശം കാര്യമല്ലെങ്കിലും, ഫുട്‌ബാള്‍ താരങ്ങളെ കോടീശ്വരന്മാരാക്കുന്ന ക്ലബില്‍ കളിച്ച ഒരു താരത്തിന്റെ ഭാര്യയാണെന്നതാണ് ആരാധകരെ അമ്പരപ്പിക്കുന്നത്.

ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ മോര്‍ഗന്‍ ഷ്‌നീഡെര്‍ലിന്റെ ജീവിത പങ്കാളി കാമിലെ സോൾഡ് ആgണ് കഥയിലെ താരം. മോര്‍ഗന്‍ മാഞ്ചസ്റ്ററിന്റെ താരമായിരുന്നപ്പോള്‍ ഇരുവരും പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍, ഓള്‍ഡ്ട്രഫോര്‍ഡ് ക്ലബ്ബില്‍ അധിക കാലം താരത്തിന് തുടരാന്‍ സാധിക്കാതെ പോയത് തിരിച്ചടിയായി. വരുമാനം കുറഞ്ഞെങ്കിലും ആഴ്ചയില്‍ ഒരു ലക്ഷം പൗണ്ട് ശമ്പളം കൈപ്പറ്റുന്നുണ്ട് ഇപ്പോള്‍ ഫ്രഞ്ച് ലീഗില്‍ കളിക്കുന്ന മോര്‍ഗന്‍. എന്നാല്‍, തനിക്ക് വേണ്ടത് സ്വന്തമായി സമ്പാദിക്കുവാന്‍ ആഗ്രഹിക്കുന്ന കാമിലെ അഡിഡാസിന്റെ ഷോപ്പില്‍ കസ്റ്റമര്‍ക്ക് സാധനങ്ങള്‍ പരിചയപ്പെടുത്തുന്ന ജോലി ചെയ്ത് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

18 മാസം മാത്രം നീണ്ടു നിന്ന കരിയറില്‍ 47 മത്സരങ്ങളാണ് മോര്‍ഗന്‍ യുനൈറ്റഡ് ജഴ്‌സിയില്‍ കളിച്ചത്. സതംപ്ടണില്‍ കരിയറിലെ മികച്ച ഫോമില്‍ കളിക്കുമ്പോള്‍ 31.5 ദശലക്ഷം പൗണ്ടിനായിരുന്നു റെഡ് ഡെവിള്‍സിലേക്കുള്ള കൂടുമാറ്റം. ആന്റണി മാര്‍ഷ്വല്‍, ഡിപേ, ഷൈ്വന്‍സ്റ്റിഗര്‍, റൊമേറോ എന്നിവര്‍ക്കൊപ്പമായിരുന്നു മോര്‍ഗന്‍ മാഞ്ചസ്റ്ററിലെത്തിയത്.

പ്രതീക്ഷക്കൊത്തുയരാതെ വന്നതോടെ മാഞ്ചസ്റ്റര്‍ വിട്ട് എവര്‍ട്ടനിലേക്ക് കൂടുമാറ്റം. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ക്ക് ഇവിടെയും കാര്യമായി ഒന്നും ചെയ്യാനായില്ല. നാല്‌സീസണുകളിലായി 88 മത്സരങ്ങള്‍ കളിച്ച മോര്‍ഗന്‍ 2020ല്‍ എവര്‍ട്ടനോട് യാത്ര ചോദിച്ചു. ഇപ്പോള്‍, ഫ്രാന്‍സില്‍ നീസ് ക്ലബ്ബിന്റെ താരം.

2017 ല്‍ ജോസ് മൗറീഞ്ഞോ മാഞ്ചസ്റ്ററിന്റെ കോച്ചായി വന്നതോടെയാണ് മോര്‍ഗന്‍ പുറത്താകുന്നത്. വളരെ പെട്ടെന്ന് മാഞ്ചസ്റ്റര്‍ വിട്ടു പോകേണ്ടി വരുമെന്ന് മോര്‍ഗന്‍ സ്വപ്‌നേപി കരുതിയതല്ല. എന്നാല്‍, ആ പടിയിറക്കം ഫ്രഞ്ച് താരത്തിന് ഇന്നും വലിയ ഖേദമാണ്. മാഞ്ചസ്റ്ററില്‍ ദീര്‍ഘകാലം പിടിച്ചു നില്‍ക്കുക പ്രയാസകരമാണ്. ആന്‍ഡെര്‍ ഹെരേരയുടെ കാര്യം നോക്കൂ. താന്‍ എത്തിയ അതേ വര്‍ഷം യുനൈറ്റഡിലെത്തിയ താരമാണ്. അന്ന്‌ബെഞ്ചിലായിരുന്നു, ഇന്ന് പി എസ് ജിയിലും!- മോര്‍ഗന്‍ പറഞ്ഞു.

Tags:    
News Summary - Man Utd ex player's wife had job at clothing shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT