പരിശീലകക്കുപ്പായത്തിൽ ഗാർഡിയോളക്ക്​ 500ാം വിജയം; വിജയക്കുതിപ്പ്​ തുടർന്ന്​ സിറ്റി

മാഞ്ചസ്റ്റർ: പരിശീലകക്കുപ്പായത്തിൽ 500ാം വിജയവുമായി പെപ്​ ഗാർഡിയോള. ശനിയാഴ്ച മാഞ്ചസ്റ്റർ സിറ്റി 1-0ത്തിന്​ ഷെഫീൽഡ്​ യുനൈറ്റഡിനെ തോൽപിച്ചതോടെയാണ്​ ഗാർഡിയോള നാഴികക്കല്ല്​ പിന്നിട്ടത്​.

2008ൽ ബാഴ്​സലോണയുടെ മാനേജരായി പരിശീലക കരിയർ തുടങ്ങിയ ഗാർഡിയോള ഇതുവരെ 29 മേജർ കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്​. 673 മത്സരങ്ങളിൽ നിന്നായാണ്​ ഗാർഡിയോളയുടെ 500ാം വിജയം.

നൂകാംപിൽ 179 വിജയങ്ങൾ കുറിച്ച ഗാർഡിയോള ശേഷം ജർമനിയിൽ ബയേൺ മ്യൂണിക്കിനൊപ്പം 124 വിജയത്തിൽ പങ്കാളിയായി. ശേഷം ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പമെത്തിയ ഗാർഡിയോള 197 വിജയങ്ങളുമായി കുതിപ്പ്​ തുടരുകയാണ്​.

ഷെഫീൽഡിനെതിരായ മത്സരത്തിൽ ഗബ്രിയേൽ ജീസസാണ്​ സിറ്റിയുടെ വിജയ ഗോൾ സ്​കോർ ചെയ്​തത്​. ഇതോടെ സിറ്റി അവരുടെ വിജയക്കുതിപ്പ്​ 12 മത്സരങ്ങളാക്കി ഉയർത്തി. ജനുവരിയിൽ കളിച്ച ഒമ്പത്​ മത്സരങ്ങളും വിജയിച്ചാണ്​ സിറ്റി മുന്നേറുന്നത്​.

മ​റ്റൊരു മത്സരത്തിൽ ആഴ്​സനലും മാഞ്ചസ്റ്റർ യുനൈറ്റഡും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

20 മത്സരങ്ങളിൽ നിന്ന്​ 44 പോയന്‍റുമായി സിറ്റിയാണ്​ ഒന്നാം സ്​ഥാനത്ത്​. 21 മത്സരങ്ങളിൽ നിന്നും 41 പോയന്‍റുമായി മാഞ്ചസ്റ്റർ യുനൈറ്റഡാണ്​ രണ്ടാമത്​. ​20 മത്സരങ്ങളിൽ നിന്ന്​ 39 പോയന്‍റുമായി ലെസ്റ്റർ സിറ്റി മൂന്നാമതും 37 പോയന്‍റുമായി ലിവർപൂൾ നാലാം സ്​ഥാനത്തുമാണ്​.

Tags:    
News Summary - Man City's Guardiola claims 500th win of managerial career

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.