ന്യൂഡൽഹി: തജികിസ്താനും കിർഗിസ്താനുമെതിരെ നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ അണ്ടർ 23 ഫുട്ബാൾ ടീമിനെ പരിശീലകൻ നൗഷാദ് മൂസ പ്രഖ്യാപിച്ചു. മലയാളികളായ വിബിൻ മോഹനൻ, മുഹമ്മദ് സനാൻ, മുഹമ്മദ് സഹീഫ്, ജോസഫ് സണ്ണി, ലക്ഷദ്വീപുകാരൻ മുഹമ്മദ് അയ്മൻ എന്നിവർ ഇടംപിടിച്ചു. തജികിസ്താനിൽ ജൂൺ 18ന് ആതിഥേയരെയും 21ന് കിർഗിസ്താനെയും ഇന്ത്യ നേരിടും.
ടീം: ഗോൾകീപ്പർമാർ -മുഹമ്മദ് അർബാസ്, പ്രിയാൻഷ് ദുബെ, സാഹിൽ, ഡിഫൻഡർമാർ- ബികാഷ് യുംനാം, ദീപേന്ദു ബിശ്വാസ്, മുഹമ്മദ് സഹീഫ്, നിഖിൽ ബർല, പ്രംവീർ, ശുഭം ഭട്ടാചാര്യ, അഭിഷേക് സിങ്, മിഡ്ഫീൽഡർമാർ- ആയുഷ് ഛേത്രി, ശിവാൽഡോ സിങ്, ലാൽറെംത്ലുവാംഗ ഫനായി, ലാൽറിൻലിയാന ഹനാംതെ, മക്കാർട്ടൺ ലൂയിസ് നിക്സൺ, മുഹമ്മദ് അയ്മൻ, വിബിൻ മോഹനൻ, വിനീത് വെങ്കിടേഷ്, ഫോർവേഡുകൾ- ജോസഫ് സണ്ണി, മുഹമ്മദ് സനൻ, പാർഥിബ് സുന്ദർ ഗൊഗോയ്, സുഹൈൽ അഹമ്മദ് ഭട്ട്, തിങ്കുജം കോറൂ സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.