പ​യ്യ​നാ​ട്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്‌​ബാൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ​ർ​വീ​സ​സും മ​ണി​പ്പൂ​രും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ​നി​ന്ന്

ഇന്നും സന്തോഷം 'നിറയും': ആതിഥേയരുടെ രണ്ടാം മത്സരം കരുത്തരായ ബംഗാളിനെതിരെ

മഞ്ചേരി: തിരൂർ പുതിയങ്ങാടി നേർച്ചക്ക് എത്തുന്നതിനേക്കാൾ ആളുകളാണ് മഞ്ചേരിയിൽ 'പന്തുകൊണ്ട് നടത്തിയ നേർച്ച'ക്ക് ശനിയാഴ്ച എത്തിയത്. സന്തോഷപ്പൂരത്തി‍െൻറ ആദ്യദിനം തന്നെ സന്തോഷ് ട്രോഫിയുടെ ചരിത്രത്തിലിതുവരെ ഇല്ലാത്ത കാണികൾ എത്തിയതോടെ ഗാലറി ജനനിബിഡമായി. ആതിഥേയരായ കേരളത്തി‍െൻറ ആദ്യമത്സരം നിറഞ്ഞ ഗാലറിക്ക് മുന്നിലായിരുന്നു. ആ ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താൻ കേരളത്തിനായി കളത്തിലിറങ്ങിയ 11 പേർക്കും സാധിച്ചതോടെ എ ഗ്രൂപ്പിലെ ശക്തരായ എതിരാളികളെന്ന് വിലയിരുത്തപ്പെടുന്ന ബംഗാളിനെതിരെ നടക്കുന്ന മത്സരത്തി‍െൻറ വിധി എന്തായാലും പയ്യനാട്ടെ കളിയുടെ പൂരപ്പറമ്പ് നിറയുമെന്നുറപ്പ്. ടിക്കറ്റ് ഉണ്ടായിട്ട് പോലും കളികാണാനാകാതെ ശനിയാഴ്ച പലർക്കും മടങ്ങേണ്ടിവന്നു. ആ നിരാശ തീർക്കാൻ തിങ്കളാഴ്ച വൈകീട്ടുതന്നെ എത്തി ഗാലറിയിൽ ഇടംപിടിക്കാനാണ് കളിപ്രേമികളുടെ തീരുമാനം. ആദ്യമത്സരത്തിൽ രാജസ്ഥാനെ അഞ്ച് ഗോളുകൾക്ക് കൂടി പരാജയപ്പെടുത്തിയതോടെ രണ്ടാം മത്സരത്തിനും ടിക്കറ്റിനായുള്ള നെട്ടോട്ടമാണ് ആരാധകർ. ഫുട്ബാളി‍െൻറ ഹൃദയഭൂമിയിലേക്ക് എത്തിയ ചാമ്പ്യൻഷിപ്പിനെ ഹൃദയത്തിലേറ്റിയ കാഴ്ചയാണ് എങ്ങും. സമൂഹമാധ്യമങ്ങളിലാകട്ടെ പയ്യനാട്ടെ നിറഞ്ഞ ഗാലറിയുടെ ചിത്രങ്ങൾ നിറഞ്ഞോടുന്നു. റീൽസുകളിലും സ്റ്റാറ്റസുകളിൽ പോലും പയ്യനാട് തരംഗമാണ്. നേരത്തേ ഫെഡറേഷൻ കപ്പി‍െൻറ നിറഞ്ഞ ഗാലറിയാണ് ചരിത്രത്തിൽ ഇടംനേടിയതെങ്കിൽ അതിനോടൊപ്പം ചേർത്തുവെക്കാൻ സന്തോഷ് ട്രോഫിയുടെ ഈ ഗാലറി കൂടി ഇനിയുണ്ടാകും.

കാണികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്ലാമർ പോരാട്ടം നടക്കുന്ന തിങ്കളാഴ്ച കാണികൾക്കായി പയ്യനാട് സ്റ്റേഡിയത്തിൽ ക്രമീകരണം. ആദ്യ കളിക്കിടെ നടന്ന അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണിത്. കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാനെതിരെയുള്ള മത്സരത്തില്‍ റെക്കോഡ് ആരാധകരാണ് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ എത്തിയത്. തിങ്കളാഴ്ച വെസ്റ്റ് ബംഗാളിനെ നേരിടുമ്പോള്‍ ഇരട്ടി ആരാധകരെയാണ് പ്രതീക്ഷിക്കുന്നത്. കേരളം -വെസ്റ്റ് ബംഗാള്‍ മത്സരം കാണാനെത്തുന്നവര്‍ക്കായി സ്റ്റേഡിയത്തിന് അകത്ത് പ്രത്യേകം പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിലേക്കുള്ള റോഡുകളുടെ ഇരുവശങ്ങളിലുമായി വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യാന്‍ പാടില്ല. ഇത്തരം പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും. ഓൺലൈൻ, സീസൺ ടിക്കറ്റെടുത്തവർ ഏഴരക്ക് മുമ്പ് ഗാലറിയിലെത്തണം ഓണ്‍ലൈനില്‍ ടിക്കറ്റെടുത്ത് മത്സരം കാണാനെത്തുന്നവര്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ പ്രത്യേകം ഗേറ്റ് തയാറാക്കിട്ടുണ്ട്. ഗേറ്റ് നമ്പര്‍ നാലിലൂടെ മാത്രമാണ് ഓണ്‍ലൈന്‍ ടിക്കറ്റുകാര്‍ക്ക് സ്റ്റേഡിയത്തിന് അകത്തേക്കുള്ള പ്രവേശനം. ഓഫ്‌ലൈന്‍, സീസണ്‍ ടിക്കറ്റുകാര്‍ക്ക് അഞ്ച്, ആറ്, ഏഴ് ഗേറ്റുകള്‍ വഴി സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിക്കാം. സീസണ്‍ ടിക്കറ്റ്, ഓണ്‍ലൈന്‍ ടിക്കറ്റ് എന്നിവ ലഭിക്കാത്തവര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രത്യേക ടിക്കറ്റ് കൗണ്ടറുകളും തയാറാക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിന് അകത്തുള്ള പാര്‍ക്കിങ്ങിന്റെ ഇരുവശത്തിലായാണ് ഒരുക്കിയിട്ടുള്ളത്. സീസണ്‍ ടിക്കറ്റ്, ഓണ്‍ലൈന്‍ ടിക്കറ്റ് എന്നിവയെടുത്തവര്‍ നേരത്തേ സ്റ്റേഡിയത്തിലെത്തിയാല്‍ തിരക്ക് ക്രമീകരിക്കാനാകും.

മണിപ്പൂരുമായുള്ള മത്സരം ആദ്യം ആക്രമിച്ചത് സർവിസസ്

മ​ഞ്ചേ​രി: സ​ർ​വി​സ​സും മ​ണി​പ്പൂ​രു​മാ​യു​ള്ള മ​ത്സ​ര​ത്തി​ൽ സൈ​ന്യ​ത്തി​ന്‍റെ ക​രു​ത്തു​മാ​യി ഇ​റ​ങ്ങി​യ സ​ർ​വി​സ​സ് ആ​ദ്യ മി​നി​റ്റു​ക​ളി​ൽ ത​ന്നെ ആ​ക്ര​മി​ച്ച് ക​ളി​ച്ചു. ര​ണ്ടാം മി​നി​റ്റി​ൽ ബോ​ക്സി​ന് തൊ​ട്ട​ടു​ത്തു​നി​ന്ന് ല​ഭി​ച്ച ഫ്രീ​കി​ക്ക് ക്രി​സ്റ്റ​ഫ​ർ കാ​മെ പു​റ​ത്തേ​ക്ക​ടി​ച്ചു. അ​ഞ്ചാം മി​നി​റ്റി​ൽ ല​ഭി​ച്ച ആ​ദ്യ അ​വ​സ​രം ത​ന്നെ മ​ണി​പ്പൂ​ർ ഗോ​ളാ​ക്കി മാ​റ്റി. ഇ​ട​ത്​ വി​ങ്ങി​ൽ​നി​ന്ന്​ പ​ന്തു​മാ​യി കു​തി​ച്ച ഗു​ൽ ഗൗ​ലാ​ൽ സി​ങ് സി​ത് തൊ​ട്ടു​പി​ന്നാ​ലെ​യെ​ത്തി​യ ലു​ൻ​മി​ൻ​ലെ​ൻ ഹോ​ക്കി​പി​ന് ന​ൽ​കി. ഹോ​ക്കി​പ് ന​ൽ​കി​യ മൈ​ന​സ് പാ​സ് സ്വീ​ക​രി​ച്ച ജ​നീ​ഷ് സി​ങ്ങി​ന്‍റെ വ​ല​ങ്കാ​ൽ ഷോ​ട്ട് ഗോ​ൾ പോ​സ്റ്റി​ന്‍റെ വ​ല​തു മൂ​ല​യി​ലേ​ക്ക് ചാ​ഞ്ഞി​റ​ങ്ങി. സ​ർ​വി​സ​സ് ഗോ​ൾ​കീ​പ്പ​ർ ബ​ബീ​ന്ദ്ര മ​ല്ല താ​കു​രി​ക്ക് നോ​ക്കി​നി​ൽ​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. ഗോ​ൾ വ​ഴ​ങ്ങി​യെ​ങ്കി​ലും തൊ​ട്ട​ടു​ത്ത മി​നി​റ്റി​ൽ സ​ർ​വി​സ​സി​ന് ല​ഭി​ച്ച അ​വ​സ​രം റൊ​ണാ​ൾ​ഡോ സി​ങ് പു​റ​ത്തേ​ക്ക് ഹെ​ഡ് ചെ​യ്തു. എ​ട്ടാം മി​നി​റ്റി​ൽ ല​ഭി​ച്ച ആ​ദ്യം സെ​റ്റ് പീ​സും ല​ക്ഷ്യം കാ​ണാ​തെ പു​റ​ത്ത് പോ​യി. 12ാം മി​നി​റ്റി​ൽ റൊ​ണാ​ൾ​ഡോ സി​ങ്ങി​നെ വീ​ഴ്ത്തി​യ​തി​ന് ല​ഭി​ച്ച ഫ്രീ​കി​ക്ക്​ കൃ​ഷ്ണ കാ​ന്ത​സി​ങ് പോ​സ്റ്റി​ലേ​ക്ക് തൊ​ടു​ത്തെ​ങ്കി​ലും മ​ണി​പ്പൂ​ർ ഗോ​ൾ​കീ​പ്പ​ർ എം.​ഡി. അ​ബൂ​ജാ​ർ ത​ട്ടി​യ​ക​റ്റി.സ​ർ​വി​സ​സി​ന്‍റെ പ്ര​തി​രോ​ധ​ത്തി​ൽ വി​ള്ള​ൽ വീ​ഴ്ത്തി ത്രൂ ​പാ​സു​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു മ​ണി​പ്പൂ​ർ ക​ളം​പി​ടി​ച്ച​ത്. 34ാം മി​നി​റ്റി​ൽ ലി​റ്റ​ൺ സി​ങ് സ​ർ​വി​സ​സി​നാ​യി വ​ല കു​ലു​ക്കി​യെ​ങ്കി​ലും ഓ​ഫ് സൈ​ഡ് കെ​ണി​യി​ൽ വീ​ണു. ആ​ദ്യ പ​കു​തി​യി​ൽ ഇ​രു ടീ​മു​ക​ൾ​ക്കും ഒ​ട്ടേ​റെ അ​വ​സ​രം ല​ഭി​ച്ചെ​ങ്കി​ലും ല​ക്ഷ്യം കാ​ണാ​നാ​യി​ല്ല.

മ​ണി​പ്പൂ​ർ ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​ത്

ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ മ​ണി​പ്പൂ​രി​ന്‍റെ മു​ന്നേ​റ്റ​മാ​ണ് ആ​ദ്യം ക​ണ്ട​ത്. 48ാം മി​നി​റ്റി​ൽ ഹോ​ക്കി​പി​ന്‍റെ ഷോ​ട്ട് ഗോ​ൾ​കീ​പ്പ​ർ ത​ട്ടി​യ​ക​റ്റി. തൊ​ട്ടു​പി​ന്നാ​ലെ 50ാം മി​നി​റ്റി​ൽ ല​ഭി​ച്ച കോ​ർ​ണ​റി​ലൂ​ടെ മ​ണി​പ്പൂ​ർ ര​ണ്ടാം ഗോ​ളും നേ​ടി ക​ളി​യി​ൽ ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ചു. സി​ങ് സി​ത് എ​ടു​ത്ത കോ​ർ​ണ​ർ ഹോ​ക്കി​പ് ഹെ​ഡ​റി​ലൂ​ടെ വ​ല​യി​ലേ​ക്ക് ചെ​ത്തി​വി​ടു​ക​യാ​യി​രു​ന്നു. 74ാം മി​നി​റ്റി​ൽ മ​ണി​പ്പൂ​രി​ന്‍റെ മു​ന്നേ​റ്റ​ത്തി​നി​ടെ മ​ല​യാ​ളി താ​രം ബി. ​സു​നി​ലി​ന്‍റെ കാ​ലി​ൽ ത​ട്ടി പ​ന്ത് സ്വ​ന്തം പോ​സ്റ്റി​ലേ​ക്ക് ക​യ​റി​യ​തോ​ടെ ചാ​മ്പ്യ​ൻ​മാ​രു​ടെ പ​ത​നം പൂ​ർ​ത്തി​യാ​യി. ര​ണ്ടാം പ​കു​തി​യു​ടെ ആ​ദ്യം ത​ന്നെ സ​ർ​വി​സ​സ് ര​ണ്ട് മാ​റ്റം വ​രു​ത്തി ക​ളി​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. ആ​റ് മി​നി​റ്റു നീ​ണ്ട അ​ധി​ക സ​മ​യ​ത്തും സ​ർ​വി​സ​സ് ഗോ​ൾ മ​ട​ക്കാ​ൻ കി​ണ​ഞ്ഞു ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​ത്തി​ന്‍റെ ഭാ​രം കു​റ​ക്കാ​നാ​യി​ല്ല. ആ​ദ്യ ക​ളി​യി​ൽ ത​ന്നെ ചാ​മ്പ്യ​ൻ​മാ​രെ അ​ട്ടി​മ​റി​ച്ച മ​ണി​പ്പൂ​ർ ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​തെ​ത്തി.

Tags:    
News Summary - Malappuram in Santosh Trophy excitement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.