തൃശൂർ: ലോകമെങ്ങും കാൽപന്ത് ലഹരിയിൽ ആറാടാൻ കാത്തിരിക്കുമ്പോൾ ആരാധകരുടെ ആവേശം ഇരട്ടിയാക്കാൻ ‘മാധ്യമം’ ഒരുക്കിയ ലോകകപ്പ് ഫുട്ബാൾ പ്രത്യേക പതിപ്പ് ‘ഷൂട്ടൗട്ടി’ന്റെ പ്രകാശനം ഇന്ന് തൃശൂർ മാള ഹോളി ഗ്രേസ് അക്കാദമിയിൽ നടക്കും.
ഉച്ചക്ക് രണ്ടിന് കായിക മന്ത്രി ഒ.ജെ. ജനീഷ് പ്രകാശനം ചെയ്യും. പത്മശ്രീ ഐ.എം. വിജയൻ മന്ത്രിയിൽനിന്ന് ആദ്യ പ്രതി ഏറ്റുവാങ്ങും. ‘മാധ്യമം’ സി.ഇ.ഒ പി.എം. സ്വാലിഹ് മുഖ്യപ്രഭാഷണം നടത്തും. ജനറൽ മാനേജർ എം.കെ.എം. ജാഫർ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി എഡിറ്റർ ബി.കെ. ഫസൽ പരിചയപ്പെടുത്തും.
ഹോളി ഗ്രേസ് അക്കാദമി ചെയർമാൻ ബെന്നി ജോൺ ഐനിക്കൽ ആശംസയർപ്പിക്കും. ലോകകപ്പ് പോരാട്ടങ്ങളുടെ ചൂരും ചൂടും ഒപ്പിയെടുത്ത, ആരാധകർക്ക് ആവേശം പകരുന്ന ഷൂട്ടൗട്ടിന്‍റെ പ്രത്യേക പതിപ്പ് തിങ്കളാഴ്ച മുതൽ വിപണിയിൽ ലഭ്യമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.