ലുക്കാക്കു ഡബ്​ൾ; ജയത്തോടെ ഒന്നാം സ്​ഥാനം പിടിച്ച്​ ഇൻറർ മിലാൻ


റോം: ഇടവേള നിർത്തി തിരിച്ചെത്തി രണ്ടു വട്ടം വലകുലുക്കി രക്ഷകനായ റൊമേലു ലുക്കാക്കുവി​െൻറ മികവിൽ ജയവും സീരി എ ​ഒന്നാം സ്​ഥാനവും പിടിച്ച്​ ഇൻറർ മിലാൻ. ലാസിയോയെ 3-1ന്​ വീഴ്​ത്തിയാണ്​ മിലാൻ ടീം ജയം തൊട്ടത്​. കരിയറിൽ 300ാം ഗോളി​െൻറ നിറവുമായി 22ാം മിനിറ്റിൽ പെനാൽറ്റി ഗോളാക്കി മാറ്റിയാണ്​ ലുക്കാക്കു ഇൻറർ അക്കൗണ്ട്​ തുറന്നത്​. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ വീണ്ടും ലക്ഷ്യം കണ്ട ബെൽജിയൻ താരം ടീമി​െൻറ ലീഡുയർത്തി. രണ്ടാം പകുതിയിൽ മിലിൻകോവിച്ച്​ സാവിച്ചിലൂടെ ലാസിയോ ഒരു ഗോൾ മടക്കിയെങ്കിലും അർജൻറീനയുടെ ലോട്ടാരോ മാർട്ടിനെസ്​ ഗോൾ നേടിയതോടെ ഇൻറർ ജയം ഉറപ്പിച്ചു.

22 കളികളിൽ 50 പോയിൻറ്​ സ്വന്തമാക്കിയ മിലാൻ ടീമിന്​ നാട്ടുകാരായ എ.സി മിലാനാണ്​ അടുത്ത എതിരാളി. സാൻ സിറോയിൽ ഞായറാഴ്​ചയാണ്​ ഇരുടീമുകളുടെയും നാട്ടങ്കം. എ.സി മിലാൻ 49 പോയിൻറുമായി രണ്ടാമതുണ്ട്​. 43 പോയിൻറുള്ള റോമ മൂന്നാമതും ക്രിസ്​റ്റ്യാനോയുടെ യുവൻറസ്​ 42 പോയിൻറ്​ നേടി നാലാമതുമാണ്​. നാപോളി അഞ്ചാമതുണ്ട്​. മറ്റു കളികളിൽ അറ്റ്​ലാൻറ, റോമ, സാംപ്​ദോറിയ, സസോളോ ടീമുകളും ജയിച്ചു. 

Tags:    
News Summary - Inter Milan beat Lazio 3-1to go top of Serie A

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.