കരബാവോ കപ്പ്: ടോട്ടനത്തെ തകർത്ത് ലിവർപൂൾ ഫൈനലിൽ, എതിരാളി ന്യൂകാസിൽ

ലണ്ടൻ: കരബാവോ കപ്പിൽ (ലീഗ് കപ്പ്) ടോട്ടനം ഹോട്സ്പറിനെ സെമിയിൽ തകർത്ത് ലിവർപൂൾ എഫ്.സി. ആദ്യ പാദത്തിലേറ്റ 1-0ന്‍റെ തോൽവിക്ക് രണ്ടാംപാദത്തിൽ 4-0 എന്ന സ്കോറിന് തിരിച്ചടിച്ചാണ് ലിവർപൂളിന്‍റെ മുന്നേറ്റം (ഇരുപാദത്തിലുമായി 4-1). കോഡി ഗാക്പോ, മുഹമ്മദ് സലാ (പെനാൽറ്റി), ഡൊമിനിക് സോബോസ്ലായ്, വിർജിൽ വാൻഡൈക് എന്നിവരാണ് ലിവർപൂളിന്‍റെ ഗോൾവേട്ടക്കാർ.


ആദ്യപാദത്തിൽ 1-0ന് മുന്നിലെത്തിയതിന്‍റെ ആത്മവിശ്വാസത്തിൽ കളത്തിലിറങ്ങിയ ടോട്ടനത്തെ പാടെ തകർക്കുന്ന കളിമികവാണ് ലിവർപൂൾ പുറത്തെടുത്തത്. ഗോൾ ലക്ഷ്യമാക്കി 10 ഷോട്ടുകൾ ലിവർപൂൾ തൊടുത്തപ്പോൾ ടോട്ടനത്തിന് ഒന്നുപോലും സാധ്യമായില്ല. കളിയുടെ 65 ശതമാനം സമയവും പന്ത് ചുവന്ന കുപ്പായക്കാരുടെ കാലിലായിരുന്നു.


മാർച്ച് 16ന് വെബ്ലിയിൽ നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ ലിവർപൂൾ ന്യൂകാസിലിനെ നേരിടും. ആഴ്സണലിനെ ഇരുപാദങ്ങളിലുമായി 4-0ന് വീഴ്ത്തിയാണ് ന്യൂകാസിലിന്‍റെ ഫൈനൽ പ്രവേശനം. 



Tags:    
News Summary - Liverpool sweep Tottenham aside to book Carabao Cup final with Newcastle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.