സലാഹിനും ഫിർമീന്യോക്കും ഡബിൾ; ഏഴുഗോൾ ജയ​വുമായി ലിവർപൂൾ

സീസണിന്‍റെ തുടക്കത്തിൽ ആസ്റ്റൺ വില്ലക്കെതിരെ ഏഴുഗോൾ വഴങ്ങിയതിന്‍റെ ക്ഷീണം ലിവർപൂൾ തീർത്തു. പക്ഷേ ഇരയായത്​ ക്രിസ്റ്റൽ പാലസാണെന്ന്​ മാത്രം. എതിരാളികളെ അവരുടെ തട്ടകത്തിൽ നിലംതൊടാതെ പറത്തിയ ലിവർപൂൾ 14 മത്സരങ്ങളിൽ നിന്നും 31 പോയന്‍റുമായി ഒന്നാംസ്ഥാനം അരക്കിട്ടുറപ്പിച്ചാണ്​ ക്രിസ്​മസ്​ ആഘോഷങ്ങൾക്ക്​ പിരിയുന്നത്​. ഒരുമത്സരം കുറച്ചുകളിച്ച ടോട്ടൻഹാമിന്​ 25 പോയന്‍റാണുള്ളത്​​.

മത്സരത്തിന്‍റെ മൂന്നാംമിനുറ്റിൽ തന്നെ മിനമീന്യോയുടെ ഗോളിൽ മുന്നിലെത്തിയ ലിവർപൂൾ തങ്ങളുടെ നയം വ്യക്തമാക്കിയിരുന്നു. 35ാം മിനുറ്റിൽ സാദിയോ മാനേയുടെ വെടിക്കെട്ട്​ ഗോളിൽ ലിവർപൂൾ ലീഡുയർത്തി. 44ാം മിനുറ്റിൽ ആൻഡി റോബർട്ട്​സന്‍റെ അസിസ്​റ്റ്​ സുന്ദരമായി വലയിലേക്കെത്തിച്ചറോബർ​ട്ടോ ഫിർമീന്യോയുടെ മികവിൽ 3-0ത്തിനാണ്​ ലിവർപൂൾ ആദ്യപകുതി അവസാനിപ്പിച്ചത്​.

ഇടവേളക്ക്​ ശേഷം തോൽവിഭാരം കുറക്കാനെത്തിയ ക്രിസ്റ്റൽ പാലസിൻെ ഹൃദയം തുളച്ച്​ നായകൻ ജോർഡൻ ഹെൻഡേഴ്​സന്‍റെ ഉഗ്രൻ ലോങ്​ റേഞ്ച്​ ഗോളെത്തി. 58ാം മിനുറ്റിൽ മാനേയെ പിൻവലിച്ച്​ ​​കോച്​ േക്ലാപ്പ്​ സലാഹിനെ കളത്തിലിറക്കി. 67ാം മിനുറ്റിൽ സലാഹിന്‍റെ അസിസ്റ്റ്​ സുന്ദരമായി വലയിലെത്തിച്ച ഫിർമീന്യോ ലീഡ്​ അഞ്ചാക്കി ഉയർത്തി. ഞ80ാം മിനുറ്റിലും 83ാം മിനുറ്റിലും സലാഹിന്‍റെ കാലുകളിൽ നിന്നും ഗോൾ ഉറവ​െപാട്ടിയതോടെ ക്രിസ്റ്റൽ പാലസിന്‍റെ പതനം പൂർത്തിയായി.

ലിവർപൂൾ ഗോൾമുഖത്തെ വിറപ്പിക്കാൻ പോലുമാകാതെ അതി ദയനീയമായായിരുന്നു ​ക്രിസ്റ്റൽ പാലസിന്‍റെ കീഴടങ്ങൽ. 

Tags:    
News Summary - Liverpool in seventh heaven as Roberto Firmino and Mohamed Salah doubles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.