Posted On
date_range Updated On
date_range ലിവര്‍പൂളിനെ ഇനി ആർനെ സ്ലോട്ട് പരിശീലിപ്പിക്കും
ലണ്ടന്‍: ഇംഗ്ലീഷ് ഫുട്ബാള്‍ ക്ലബായ ലിവര്‍പൂളിനെ ഇനി ആർനെ സ്ലോട്ട് പരിശീലിപ്പിക്കും. യർഗൻ ക്ലോപ്പിന്റെ പകരക്കാരനായാണ് സ്ലോട്ട് എത്തുന്നത്. ദീർഘകാല കരാറിലേർപ്പെട്ട 45കാരൻ ജൂൺ ഒന്നുമുതൽ ക്ലബ്ബിന്റെ പരിശീലകനാവും.
2027വരെയാണ് സ്ലോട്ടിന്റെ കരാറെന്നാണ് റിപ്പോർട്ടുകൾ. നെതർലൻഡ്സിലെ മുൻ പ്രഫഷനൽ ഫുട്ബാളറാണ് ഇദ്ദേഹം. ഫുട്ബാള്‍ ക്ലബായ ഫെയ്നൂര്‍ഡിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞാണ് ഇംഗ്ലണ്ടിലെത്തുന്നത്.
2022-23 സീസണില്‍ ഫെയ്നൂര്‍ഡിന് ഡച്ച് നാഷനല്‍ ചാമ്പ്യന്‍ഷിപ് നേടിക്കൊടുത്തിരുന്നു സ്ലോട്ട്. 2023-24 പ്രീമിയര്‍ ലീഗ് സീസണില്‍ മൂന്നാംസ്ഥാനത്താണ് ലിവർപൂൾ ഫിനിഷ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.