Posted On
date_range Updated On
date_range എഫ്.എ കപ്പ്: സിറ്റിയെ കീഴടക്കി ലിവർപൂൾ ഫൈനലിൽ
ലണ്ടൻ: ലിവർപൂൾ എഫ്.എ കപ്പ് ഫുട്ബാളിൽ ഫൈനലിൽ. കരുത്തരുടെ അങ്കത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ 3-2ന് മറികടന്നായിരുന്നു യുർഗൻ ക്ലോപിന്റെ സംഘത്തിന്റെ കുതിപ്പ്.
ആദ്യ പകുതിയിൽ തന്നെ സാദിയോ മാനെയുടെയും (2) ഇബ്രാഹീം കൊനാട്ടെയുടെയും ഗോളുകളിൽ മുന്നിൽ കടന്ന ലിവർപൂളിനെതിതെ ജാക് ഗ്രീലിഷിലൂടെയും ബെർണാഡോ സിൽവയിലൂടെയും സിറ്റി തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല.
ഞായറാഴ്ച നടക്കുന്ന ചെൽസി-ക്രിസ്റ്റൽ പാലസ് സെമി വിജയികളാണ് അടുത്തമാസം 14ന് നടക്കുന്ന ഫൈനലിൽ ലിവർപൂളിന്റെ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.