Posted On
date_range Updated On
date_range വീണ്ടും മെസ്സി മാജിക്, ഇരട്ട ഗോൾ; വൻ ജയവുമായി ഇന്‍റർ മയാമി
സൂപ്പർ താരം ലയണൽ മെസ്സി ഇരട്ട ഗോളുമായി കളംനിറഞ്ഞപ്പോൾ ലീഗ്സ് കപ്പിൽ ഇന്‍റർ മയാമിക്ക് വൻ വിജയം. അറ്റ്ലാന്‍റ യുണൈറ്റഡിനെയാണ് 4-0ന് പരാജയപ്പെടുത്തിയത്. മെസ്സി ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. തുടർച്ചയായ രണ്ടാം ജയത്തോടെ ഇന്‍റർ മയാമി നോക്കൗട്ട് റൗണ്ടിലെത്തി.
എട്ട്, 22 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ. 44, 53 മിനിറ്റുകളിൽ ലക്ഷ്യം കണ്ട് റോബർട്ട് ടെയ്‍ലറും ഇരട്ടഗോളോടെ മെസ്സിക്ക് പിന്തുണയേകി. മയാമി താരം ക്രിസ്റ്റഫര്‍ മക്‌വെ 84-ാം മിനുറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
രണ്ടാം ജയത്തോടെ ലീഗ്സ് കപ്പിലെ ഗ്രൂപ്പ് ജെ -യിൽ ഇന്‍റർ മയാമി ഒന്നാം സ്ഥാനക്കാരായി. ക്ലബിലെ അരങ്ങേറ്റ മത്സരത്തില്‍ ക്രൂസ് അസൂലിനെതിരെ മെസി 94-ാം മിനുറ്റില്‍ മഴവില്‍ ഫ്രീകിക്കിലൂടെ ഗോള്‍ നേടിയിരുന്നു. മത്സരത്തിൽ 2-1നായിരുന്നു ടീമിന്‍റെ ജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.