ഗ്രാഷ്യാസ് ലിയോ; പി​താ​വി​ന്റെ വി​ട​വാ​ങ്ങ​ലി​നു പി​ന്നാ​ലെ ല​യ​ണ​ൽ മെ​സ്സി​യു​ടെ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പ​നം

ബ്വേ​ന​സ് ഐ​യ്റി​സ്: ര​ണ്ടു പ​തി​റ്റാ​ണ്ടു​കാ​ലം ലോ​ക​മെ​ങ്ങും കാ​ൽ​പ​ന്തു ക​ളി​യു​ടെ ല​ഹ​രി​യെ വൈ​ദ്യു​തി പോ​ലെ പ്ര​സ​രി​പ്പി​ച്ച ഫു​ട്ബാ​ളി​ന്റെ ഇ​തി​ഹാ​സം ആ ​ആ​കാ​ശ നീ​ല വ​ര​യ​ൻ കു​പ്പാ​യ​മ​ഴി​ച്ച് മ​ട​ങ്ങു​ന്നു. ഇ​ന്ന​ല്ലെ​ങ്കി​ൽ നാ​ളെ​യാ​യി ​ആ​രാ​ധ​ക ലോ​കം പ്ര​തീ​ക്ഷി​ച്ച​താ​യി​രു​ന്നു ആ ​വാ​ർ​ത്ത. നൂ​റ്റി ഇ​രു​പ​ത് വാ​ര​യി​ലെ പ​ച്ച​പ്പു​ൽ മൈ​താ​ന​ത്ത്, ഒ​രു പ​ന്തി​ൽ തീ​ർ​ക്കാ​വു​ന്ന മാ​യാ​ജാ​ല​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി, വെ​ട്ടി​പ്പി​ടി​ക്കാ​വു​ന്ന സിം​ഹാ​സ​ന​ങ്ങ​ളെ​ല്ലാം ത​ന്റേ​താ​ക്കി രാ​ജ​വാ​ഴ്ച​യു​ടെ ര​ണ്ടു പ​തി​റ്റാ​ണ്ടു കാ​ലം തി​ക​ച്ച് അ​യാ​ൾ പ​ടി​യി​റ​ങ്ങി.

ഫു​ൾ​ടൈ​മും, എ​ക്സ്ട്രാ ടൈ​മും ക​ണ്ട ഒ​രു ത്ര​സി​പ്പി​ക്കു​ന്ന ഫു​ട്ബാ​ൾ മാ​ച്ചി​ന്റെ അ​വി​ശ്വ​സ​നീ​യ​ത​പോ​ലെ നി​റ​ഞ്ഞാ​ടി​യ ക​രി​യ​ർ അ​സ്ത​മി​ച്ചു. ഇ​തി​നി​ട​യി​ൽ നേ​ടാ​നു​ള്ള​തെ​ല്ലാം അ​യാ​ൾ സ്വ​ന്ത​മാ​ക്കി ക​ഴി​ഞ്ഞു. ​ലോ​ക​മെ​ങ്ങു​മു​ള്ള കോ​ടാ​നു​കോ​ടി ആ​രാ​ധ​ക​രു​ടെ മോ​ഹം പോ​ലെ ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന്റെ സു​വ​ർ​ണ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത് നാ​ലു വ​ർ​ഷം മു​മ്പാ​യി​രു​ന്നു. 2014ൽ ​ത​ല​നാ​രി​ഴ​ക്ക് ന​ഷ്ട​മാ​യ കി​രീ​ടം, 2022ൽ ​ഖ​ത്ത​റി​ന്റെ മ​ണ്ണി​ൽ സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ അ​ർ​ഹി​ച്ച നേ​ട്ട​മെ​ന്ന് വി​ശേ​ഷി​പ്പി​ച്ചു. ര​ണ്ടു വ​ട്ടം കോ​പ അ​മേ​രി​ക്ക​യി​ലും ആ ​സു​വ​ർ​ണ നാ​യ​ക​ൻ മു​ത്ത​മി​ട്ടു.

2016 കോ​പ ഫൈ​ന​ലി​ലെ തോ​ൽ​വി​ക്കു പി​ന്നാ​ലെ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് അ​ജ്ഞാ​ത​വാ​സ​ത്തി​ലേ​ക്ക് പോ​യ മെ​സ്സി, ആ​രാ​ധ​ക​രു​ടെ​യും ഇ​ഷ്ട​ക്കാ​രു​ടെ​യും നി​ർ​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി​യാ​ണ് ര​ണ്ടു മാ​സ​ത്തി​നു ശേ​ഷം തി​രി​കെ​യെ​ത്തി​യ​ത്. 2026ൽ ​വീ​ണ്ടു​മൊ​രു ലോ​ക​കി​രീ​ട​മെ​ന്ന സ്വ​പ്ന​വു​മാ​യി കൂ​ട്ടു​കാ​ർ​ക്കൊ​പ്പം അ​മേ​രി​ക്ക​ൻ മ​ണ്ണി​ലെ​ത്തി ഉ​ജ്വ​ല​മാ​യി പോ​രാ​ടി​യെ​ങ്കി​ലും, ഫൈ​ന​ലി​ലെ സ്​​പെ​യി​നി​നു മു​ന്നി​ലേ​റ്റ ന​ഷ്ട​ത്തി​ന്റെ ക​ണ്ണീ​രു​മാ​യാ​ണ് മെ​സ്സി​യു​ടെ പ​ടി​യി​റ​ക്കം.

ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ൽ പി​താ​വ് രോ​ഗ​വു​മാ​യി പോ​ര​ടി​ക്കു​മ്പോ​ഴാ​യി​രു​ന്നു മെ​സ്സി അ​മേ​രി​ക്ക​യി​ൽ ബൂ​ട്ടു​കെ​ട്ടാ​നി​റ​ങ്ങി​യ​ത്. ഓ​രോ ഗോ​ളി​നും വി​ജ​യ​ത്തി​നും പി​ന്നാ​ലെ പി​താ​വി​നെ​യോ​ർ​ത്ത് അ​യാ​ൾ ക​ണ്ണീ​ർ വാ​ർ​ത്തു. ഒ​ടു​വി​ൽ, ഫൈ​ന​ലി​ൽ ​ടീ​മി​ന്റെ തോ​ൽ​വി​യു​ടെ വാ​ർ​ത്ത അ​റി​യാ​തെ ഏ​താ​നും ദി​വ​സ​ത്തി​നു​ള്ളി​ൽ പി​താ​വ് മ​ര​ണ​പ്പെ​ട്ട​തോ​ടെ മെ​സ്സി​യു​ടെ വി​ര​മി​ക്ക​ൽ ഉ​ട​നു​ണ്ടാ​വു​​മെ​ന്നും വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു.

ഫൈ​ന​ലി​ന്റെ ര​ണ്ടാം ദി​വ​സം മൂ​ന്ന് വെ​ള്ള​പേ​പ്പ​റി​ൽ സ്പാ​നി​ഷി​ൽ എ​ഴു​തി ത​യ്യാ​റാ​ക്കി​യ കു​റി​പ്പു​ക​ൾ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ​കാ​ൽ​പ​ന്ത് ആ​രാ​ധ​ക​ർ​ക്ക് ഹൃ​ദ​യ വേ​ദ​ന​യാ​യ ആ ​തീ​രു​മാ​നം മെ​സ്സി പ്ര​ഖ്യാ​പി​ച്ച​ത്. 2005ൽ ​തു​ട​ങ്ങി, 21 വ​ർ​ഷം നീ​ണ്ട അ​ന്താ​രാ​ഷ്ട്ര ക​രി​യ​ർ അ​വ​സാ​നി​പ്പി​ച്ചു​വെ​ങ്കി​ലും ക്ല​ബ് ഫു​ട്ബാ​ളി​ൽ ആ ​മാ​യാ​ജാ​ലം തു​ട​രു​മെ​ന്ന​താ​ണ് ആ​ശ്വാ​സം. ഇ​ന്റ​ർ മ​യാ​മി കു​പ്പാ​യ​ത്തി​ൽ നാ​ല് ഗോ​ളു​ക​ൾ അ​ടി​ച്ചു​കൂ​ട്ടി​യ​തി​ന്റെ ആ​ഘോ​ഷ​ത്തി​നി​ട​യി​ലാ​ണ് മെ​സ്സി​യു​ടെ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പ​ന​മെ​ന്ന​തും യാ​ദൃ​ശ്ചി​കം.

ല​യ​ണ​ൽ മെ​സ്സി @ അ​ർ​ജ​ന്റീ​ന

  • വ​യ​സ്സ്: 39
  • ആ​കെ മ​ത്സ​ര​ങ്ങ​ൾ: 207,
  • ഗോ​ളു​ക​ൾ 125, അ​സി​സ്റ്റ് 65

ഫി​ഫ ലോ​ക​ക​പ്പ്

  • 34 ക​ളി​യി​ൽ 21 ഗോ​ളു​ക​ൾ, 12 അ​സി​സ്റ്റ്
  • ലോ​ക​ക​പ്പ് യോ​ഗ്യ​ത: 36 ഗോ​ളു​ക​ൾ
  • കോ​പ അ​മേ​രി​ക്ക: 14 ഗോ​ളു​ക​ൾ
  • സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ: 54 ഗോ​ളു​ക​ൾ

നേ​ട്ട​ങ്ങ​ൾ

  • ഫി​ഫ ലോ​ക​കി​രീ​ടം- 2022
  • ​കോ​പ അ​മേ​രി​ക്ക (2) 2021, 2024
  • ഫൈ​ന​ലി​സി​മ (1) 2022

യൂ​ത്ത് കി​രീ​ട​ങ്ങ​ൾ

  • ഒ​ളി​മ്പി​ക് സ്വ​ർ​ണം: 2008 ബെ​യ്ജി​ങ്
  • അ​ണ്ട​ർ 20 ലോ​ക​ക​പ്പ്: 2005

അ​ര​ങ്ങേ​റ്റം

  • 2005 ആ​ഗ​സ്റ്റ് 17; ഹം​ഗ​റി​ക്കെ​തി​രെ (18 വ​യ​സ്സ്, ക​ളി​യു​ടെ 63ാം മി​നി​റ്റി​ൽ പ​ക​ര​ക്കാ​ര​നാ​യി തു​ട​ക്കം. പ​ന്തു ത​ട്ടി 47ാം സെ​ക്ക​ൻ​ഡി​ൽ റെ​ഡ് കാ​ർ​ഡു​മാ​യി പു​റ​ത്ത്)
  • ഫ​സ്റ്റ് ഗോ​ൾ: 2006 മാ​ർ​ച്ച് ഒ​ന്ന്, ക്രൊ​യേ​ഷ്യ​ക്കെ​തി​രെ.
  • ലോ​ക​ക​പ്പ് അ​ര​ങ്ങേ​റ്റം: 2006 ജൂ​ൺ 16, സെ​ർ​ബി​യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ പ​ക​ര​ക്കാ​ര​നാ​യി.
Tags:    
News Summary - Lionel Messi announces retirement after fathers Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.