ബൂട്ടഴിച്ച് മെസി; വൈകാരിക യാത്രാമൊഴിയുമായി ഫിഫ പ്രസിഡന്റ്
അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ച അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സിക്ക് വൈകാരികമായ യാത്രാമൊഴിയുമായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. തിങ്കളാഴ്ചയാണ് 39-കാരനായ മെസിമെസി ദേശീയ ടീമിലെ തന്റെ ഇതിഹാസ കരിയറിന് തിരശ്ശീലയിട്ടത്. അർജന്റീനക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതിന്റെയും (207), ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിന്റെയും (125) റെക്കോർഡുകൾ സ്വന്തമാക്കിയാണ് മെസ്സിയുടെ പടിയിറക്കം.
മെസ്സിയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇൻഫാന്റിനോ തന്റെ ആദരം അറിയിച്ചത്. ലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുകയും ഫുട്ബാളിനെ തന്നെ മാറ്റിമറിക്കുകയും ചെയ്ത അസാധാരണമായ കരിയറിന് അദ്ദേഹം ആശംസകൾ നേർന്നു.
"2022-ലെ ലോകകപ്പ് ജേതാവ്, അർജന്റീനക്കായി കൂടുതൽ മത്സരങ്ങളും ഗോളുകളും, ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം... നിങ്ങളുടെ മാന്ത്രിക പ്രകടനങ്ങളും വിനയവും എക്കാലവും ഓർമിക്കപ്പെടും. അർജന്റീന ജേഴ്സിയിൽ സമ്മാനിച്ച ഓരോ അവിസ്മരണീയ നിമിഷങ്ങൾക്കും, ലോകമെമ്പാടുമുള്ള ആരാധകരെ ഒന്നിപ്പിച്ചതിനും നന്ദി. നിങ്ങളുടെ അടുത്ത യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു," ഇൻഫാന്റിനോ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. രണ്ട് പതിറ്റാണ്ട് നീണ്ട ദേശീയ ടീമിലെ കരിയർ അവസാനിപ്പിച്ചെങ്കിലും, അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്കായി മെസ്സി തുടർന്നും കളത്തിലിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.