മെസ്സി ബാഴ്​സലോണയിൽ തുടരും; കരാർ പുതുക്കിയതായി റിപ്പോർട്ട്​

ബാഴ്​​സലോണ: കോപ്പയിലൂടെ ഒരുപാട്​ കാലത്തെ കാത്തിരിപ്പിന്​ ശേഷം ഒരു അന്താരാഷ്​ട്ര കിരീടത്തിൽ മുത്തമിടാൻ കഴിഞ്ഞെങ്കിലും ഇന്നലെ വരെ ഒരു ക്ലബ്ബിലും അംഗമല്ലാത്ത അവസ്ഥയിലായിരുന്നു ഫുട്​ബാൾ ഇതിഹാസം ലയണൽ മെസ്സി. മെസ്സിയുമായുള്ള കരാർ കാലാവധിക്കു മുമ്പേ പുതുക്കുന്നതിൽ ബാഴ്‌സലോണ പരാജയപ്പെട്ടതോടെ താരം ഫ്രീ ഏജൻറായിയിരുന്നു. എന്നാൽ, ബാഴ്​സയുമായി മെസ്സി പുതിയ കരാർ ഒപ്പുവെക്കുന്നതായുള്ള റിപ്പോർട്ടുകളാണ്​ ഇപ്പോൾ പുറത്തുവരുന്നത്​.

അഞ്ച്​ വർഷത്തേക്ക്​ ക്ലബ്ബുമായി കരാർ പുതുക്കിയതായാണ്​ സ്​പാനിഷ്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നത്​. കരാർ പുതുക്കുന്നതിനൊപ്പം ത​െൻറ പ്രതിഫലവും മെസ്സി വെട്ടിക്കുറച്ചിട്ടുണ്ട്​​. ക്ലബ്​ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ​ ഒരു മാതൃക എന്ന നിലക്കാണ്​ താരം 50 ശതമാനം പേ-കട്ടിന്​ തയാറായതെന്നും സ്​പാനിഷ്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. അവസാന നിമിഷം അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചിട്ടില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ തന്നെ കരാർ പുതുക്കലിനെ കുറിച്ച്​ ക്ലബ്ബിൽ നിന്നുള്ള​ ഒൗദ്യോഗിക സ്ഥിരീകരണം വരുമെന്നാണ്​​ സൂചന.

7.1 കോടി യൂറോ (ഏകദേശം 600 കോടി രൂപ) ആയിരുന്നു ബാഴ്സയിൽ മെസ്സിയുടെ കരാർ തുക. ഒരു സീസണിൽ 138 മില്യൻ യൂറോ (ഏകദേശം 1,200 കോടി) ആണ് താരത്തിന് ലഭിച്ചിരുന്നത്. എന്നാൽ, പുതിയ സീസൺ തുടങ്ങാൻ ഒരു മാസത്തിലേറെ മാത്രം ബാക്കിനിൽക്കെ ഇതുവരെ ഒരു ടീമിലും ഇടംപിടിക്കാതെ താരം ഫ്രീ ഏജന്റായി തുടരുകയായിരുന്നു. കരാർ പുതുക്കാത്തതുകൊണ്ട് കഴിഞ്ഞ രണ്ട് ആഴ്ചയിൽ മാത്രം മെസ്സിക്ക്​ നഷ്ടമായത് പത്തു കോടിയോളം രൂപയാണ്​.

2005 ജൂൺ 24ന്​ ത​െൻറ 18-ാം ജന്മദിനത്തിലായിരുന്നു മെസ്സി ബാഴ്‌സയുമായി സീനിയർ പ്ലെയർ എന്ന നിലയ്ക്കുള്ള ആദ്യത്തെ കരാർ ഒപ്പുവെച്ചത്​. അതിനുശേഷം ക്ലബ്ബ് മുൻകൈയെടുത്തുതന്നെ പലതവണ കരാർ പുതുക്കുകയായിരുന്നു. പ്രൊഫഷനൽ കരിയറിൽ ഒരു ക്ലബിലുമില്ലാതെ മെസ്സിക്ക്​ തുടരേണ്ടി വന്നത്​ ഇതാദ്യമായാണ്​.

Tags:    
News Summary - Lionel Messi agrees Barcelona contract

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.