മത്സരത്തിനിടെ ഗ്രൗണ്ട് വിടൽ; ക്രിസ്റ്റ്യാനോ ടീമിൽനിന്ന് പുറത്ത്

ടോട്ടൻഹാമിനെതിരായ മത്സരത്തിനിടെ ഗ്രൗണ്ട് വിട്ട ​സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ചെൽസിക്കെതിരായ മത്സരത്തിനുള്ള മാഞ്ചസ്റ്റർ യുനൈറ്റഡ് ടീമിൽനിന്ന് പുറത്താക്കി. ശനിയാഴ്ച സ്റ്റാംഫോർഡ് ബ്രിഡ്ജിലാണ് മത്സരം.  തനിക്ക് അവസരം നൽകാത്തതിൽ പ്രകോപിതനായാണ് മത്സരം അവസാനിക്കും മുമ്പെ താരം ഇറങ്ങി​പ്പോയത്. ഇതിനെതിരെ പഴയ കളിക്കാരിൽ നിന്നും ആരാധകരിൽ നിന്നും വ്യാപക വിമർശനം ഉയർന്നിരുന്നു. തൊട്ടുപിന്നാലെ വിഷയം കൈകാര്യം ചെയ്യുമെന്ന് ​കോച്ച് എറിക് ടെൻഹാഗ് വെളിപ്പെടുത്തിയിരുന്നു.

90ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോ ഗ്രൗണ്ട് വിട്ടത്. നാല് മിനിറ്റ് ഇഞ്ചുറി സമയം അവശേഷിക്കെ താരം ടണൽവഴി മടങ്ങുകയായിരുന്നു. ഈ സമയത്ത് മറുപടിയില്ലാതെ രണ്ടു ഗോളിന് മുന്നിലായിരുന്നു യുനൈറ്റഡ്. സീസണിൽ യുനൈറ്റഡിന്‍റെ ഭൂരിഭാഗം മത്സരങ്ങളിലും സൈഡ് ബെഞ്ചിലായിരുന്നു താരത്തിന്റെ സ്ഥാനം. ടീമിനായി 12 മത്സരങ്ങളിൽനിന്ന് രണ്ടു ഗോൾ മാത്രമാണ് ക്രിസ്റ്റ്യാനോ നേടിയത്. പരിശീലകൻ എറിക് ടെൻ ഹാഗ് തന്നെ കാര്യമായി പരിഗണിക്കുന്നില്ലെന്ന നിരാശ താരത്തിനുണ്ട്. 

Tags:    
News Summary - Leaving the ground during the match; Cristiano is out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.