Image: fcbarcelonanoticias.com

ബാഴ്​സയിൽ ഇനി മെസ്സിയുണ്ടാവില്ല, പുതിയ തട്ടകം നോക്കാം -ക്ലബ്ബ്​ പ്രസിഡൻറ്​

ബാഴ്സലോണ: രണ്ട്​ പതിറ്റാണ്ടിലേറെയായി ഒപ്പമുണ്ടായിരുന്ന ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാൾ ഇനി ബാഴ്​സലോണ ക്ലബ്ബിലുണ്ടായേക്കില്ല. ബാഴ്സലോണ പ്രസിഡൻറ്​ ജോൺ ലാപോർട്ടയുടെ പത്ര സമ്മേളനം ആരാധകരുടെ അവസാന പ്രതീക്ഷയും അവസാനിപ്പിക്കുന്നതായിരുന്നു. മെസ്സിയുമായുള്ള ചർച്ചകൾ എന്നന്നേക്കുമായി അവസാനിച്ചെന്നും ഇനി പ്രതീക്ഷകൾ വേണ്ടെന്നുമാണ്​ ലപോർട്ട വ്യക്​തമാക്കിയത്​.

ക്ലബും മെസ്സിയും പുതിയ കരാറിലൊപ്പിടാൻ ആഗ്രഹിച്ചിരുന്നുവെന്ന്​ ലപോർട്ട പറഞ്ഞു, എന്നാൽ ശമ്പളം മാത്രം ക്ലബ്ബി​െൻറ വരുമാനത്തി​െൻറ 110 ശതമാനം​ വരും​. അത്​ പ്രതീക്ഷിച്ചതിലും കൂടുതൽ ചെലവഴിക്കലാണ്​, അത്തരമൊരു നീക്കം സാമ്പത്തികമായി അപകടകരവുമാണ്. ക്ലബ്ബ്​ എല്ലാത്തിനും മുകളിലാണ്​.. ലോകത്തിലെ ഏറ്റവും മികച്ച താരത്തേക്കാളും മുകളിൽ. -ലാപോർട്ട വാർത്താ സമ്മേളനത്തിൽ അടിവരയിട്ട്​ പറഞ്ഞു.

'മെസ്സിയും ബാഴ്സലോണയും പരസ്പരം എല്ലാം അംഗീകരിച്ചതായിരുന്നു. എന്നാൽ ലാലിഗ ആ കരാർ അംഗീകരിച്ചില്ല. അഞ്ചു വർഷത്തെ കരാർ വെറും രണ്ട് വർഷത്തെ വേതനത്തിന് ഒപ്പിടാൻ പോലും മെസ്സി തയ്യാറായിരുന്നതായും ലപോർട്ട പറഞ്ഞു. ലാ ലിഗയുടെ സാമ്പത്തിക-നിയമ തടസ്സങ്ങളാണ്​ കരാർ പുതുക്കാനാകാതിരിക്കുന്നതി​െൻറ കാരണമെന്ന്​ നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇനി ഒന്നിനും സമയമില്ല. മെസ്സി ബാഴ്സലോണയിൽ ഉണ്ടായിരിക്കില്ല. മെസ്സിക്ക് ഇനി പുതിയ തട്ടകം നോക്കാമെന്നും അദ്ദേഹം പറഞ്ഞു. മെസ്സിയോടെ അവസാനിക്കുന്നത് യൊഹാൻ ക്രൈഫിനെ പോലെയൊക്കെയുള്ള ഒരു യുഗമാണ്​. മെസ്സിക്ക് ശേഷമുള്ള ബാഴ്സലോണ എന്ന ചിന്ത ഇത്ര പെട്ടെന്നുതന്നെ തുടങ്ങേണ്ടി വരുമെന്ന്​ വിചാരിച്ചിരുന്നില്ല. ബാഴ്സലോണ എക്കാലവും മെസ്സിയോട് കടപ്പെട്ടിരിക്കുമെന്നും പ്രസിഡൻറ്​ കൂട്ടിച്ചേർത്തു.

Tags:    
News Summary - Laporta explains Messis exit and says he couldnt destroy club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.