കേരള പ്രീമിയർ ലീഗിൽ കേരള പൊലീസും വയനാട് യുനൈറ്റഡ് എഫ്.സിയും തമ്മിൽ നടന്ന മത്സരത്തിൽനിന്ന് - മുസ്തഫ അബൂബക്കർ
Posted On
date_range Updated On
date_range കെ.പി.എൽ: പൊലീസിനെ തളച്ച് വയനാട് യുനൈറ്റഡ്
മലപ്പുറം: കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുന്ന കേരള പ്രീമിയർ ലീഗ് സൂപ്പർ സിക്സ് മത്സരത്തിൽ കേരള പൊലീസും വയനാട് യുനൈറ്റഡ് എഫ്.സിയും സമനിലയിൽ.
ഇരുടീമും ഓരോ ഗോൾവീതം നേടി. വിജയം ലക്ഷ്യമാക്കിയിറങ്ങിയ ഇരുടീമും മികച്ച പ്രകടനമാണ് നടത്തിയത്. 26ാം മിനിറ്റിൽ ഘാനതാരം അബ്ദുലൈയിലൂടെ വയനാട് മുന്നിലെത്തി. തിരിച്ചടിക്കാൻ കേരള പൊലീസ് പല മുന്നേറ്റങ്ങൾ നടത്തിയെങ്കിലും വയനാടിന്റെ പ്രതിരോധം അവയെല്ലാം തടഞ്ഞു.
എന്നാൽ, രണ്ടാംപകുതിയുടെ തുടക്കത്തിൽ 54ാം മിനിറ്റിൽ സജേഷിലൂടെ തിരിച്ചടിച്ചു. അബ്ദുലൈയാണ് കളിയിലെ മികച്ചതാരം. വെള്ളിയാഴ്ച വൈകീട്ട് നാലിന് കേരള ബ്ലാസ്റ്റേഴ്സും കേരള യുനൈറ്റഡ് എഫ്.സിയും മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.