Posted On
date_range Updated On
date_range കെ.പി.എൽ: ‘ഇൻജുറി’ ഗോളിൽ ഗോകുലം
കൽപറ്റ: കേരള പ്രീമിയർ ലീഗിന്‍റെ രണ്ടാം സെമിയിലെ ഒന്നാം പാദ മത്സരത്തിൽ ഗോകുലം കേരള എഫ്.സിക്ക് ജയം. ഇൻജുറി ടൈമിൽ നേടിയ ഒരു ഗോളിനാണ് കോവളം എഫ്.സിയെ പരാജയപ്പെടുത്തിയത്. ആറു മിനിറ്റ് അധികസമയത്തിന്റെ നാലാം മിനിറ്റിൽ ഗോകുലത്തിനായി ക്യാപ്റ്റൻ സാമുവലാണ് ഗോൾ സ്കോർ ചെയ്തത്.
മത്സരത്തിലുടനീളം ഇരു ടീമുകളും ആക്രമണ പ്രത്യാക്രമണങ്ങളുമായി പോരാടിയെങ്കിലും ഗോൾകീപ്പർമാരുടെയും പ്രതിരോധ താരങ്ങളുടെയും മികവിൽ ഗോളൊഴിഞ്ഞുനിന്നു. ഗോകുലത്തിന്റെ ഗോളെന്നുറച്ച പത്തിലധികം അവസരങ്ങളാണ് കോവളം ഗോൾ കീപ്പർ തട്ടിയകറ്റിയത്. ഒടുവിൽ സാമുവൽ കോവളം ഗോൾ പോസ്റ്റിലെ കൂട്ടപ്പൊരിച്ചിലിനിടെ വലകുലുക്കി.
ഇരു ടീമുകളും തമ്മിലുള്ള രണ്ടാം പാദ സെമി വ്യാഴാഴ്ച രാത്രി ഏഴിന് നടക്കും. ബുധനാഴ്ച കേരള യുനൈറ്റഡ് എഫ്.സിയും വയനാട് യുനൈറ്റഡ് എഫ്.സിയും തമ്മിലെ രണ്ടാം പാദ മത്സരം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.