ലണ്ടൻ: പ്രീമിയർ ലീഗിലെ സമീപകാല റെക്കോഡുകൾ തിരുത്തി 11 കോടി പൗണ്ട് നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടും ചെമ്പടക്കൊപ്പം ചേരുന്നത് ഉറപ്പുനൽകാതെ എക്വഡോർ താരം മോയ്സസ് കെയ്സിദോ. മധ്യനിരയിലെ ഒട്ടുമിക്ക പ്രമുഖരും ടീം വിട്ടുപോയതോടെ എന്തു വില കൊടുത്തും കരുത്തരെ ടീമിലെത്തിക്കാനുള്ള ക്ലോപ്പിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ബ്രൈറ്റൺ നിരയിൽ കളിക്കുന്ന താരത്തിനായി വൻതുക വാഗ്ദാനം ചെയ്തത്.
ഇത് താരം സമ്മതിച്ചെന്ന് ക്ലോപ് പ്രഖ്യാപിച്ചെങ്കിലും വിഷയത്തിൽ തീരുമാനമായില്ലെന്നാണ് റിപ്പോർട്ടുകൾ. നേരത്തേ ഉറപ്പുനൽകിയ പ്രകാരം താരം ചെൽസിയിലേക്കാണെന്നും സൂചനകളുണ്ട്. വമ്പൻ ഓഫറുകൾക്ക് ഏറെയായി മുഖം തിരിഞ്ഞുനിൽക്കാറുള്ള ടീമാണ് വ്യാഴാഴ്ച കെയ്സിദോക്ക് മുന്നിൽ വൻ തുക ഓഫർ ചെയ്തത്. കഴിഞ്ഞ ജനുവരിയിൽ എൻസോ ഫെർണാണ്ടസിനെ ടീമിലെത്തിക്കാൻ ചെൽസി ഏകദേശം സമാന തുക പ്രഖ്യാപിച്ചിരുന്നു. 1124 കോടിക്കാണ് എൻസോയെ നീലക്കുപ്പായത്തിലെത്തിച്ചത്. ഈ തുക ഇപ്പോഴും ഇംഗ്ലീഷ് ട്രാൻസ്ഫർ റെക്കോഡാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.