മലപ്പുറത്ത് കെ.പി.എല്‍ മത്സരത്തിൽ വയനാട് യുനൈറ്റഡ് എഫ്.സി താരം അബ്ദുല്ലയുടെ ഗോൾ ശ്രമം തടയുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ഗോളി മുർഷിദ് -മുസ്തഫ അബൂബക്കർ
കേരള പ്രീമിയർ ലീഗ്: വയനാട് യുനൈറ്റഡ്-ബ്ലാസ്റ്റേഴ്സ് പോരാട്ടം സമനിലയിൽ
മലപ്പുറം: കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുന്ന കേരള പ്രീമിയർ ലീഗിന്റെ സൂപ്പർ സിക്സ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ്-വയനാട് യുനൈറ്റഡ് എഫ്.സി മത്സരം സമനിലയിൽ. ഇരുടീമുകളും ഓരോ ഗോൾവീതം നേടി.
രണ്ടാംപകുതിയിലായിരുന്നു ഗോളുകൾ. 69ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ അരിട്രയും മത്സരത്തിന്റെ അധികസമയത്ത് 97ാം മിനിറ്റിൽ വയനാടിനായി ഘാനതാരം അബ്ദുലൈയിയും ഗോൾ നേടി. ചൊവ്വാഴ്ച വൈകീട്ട് നാലിന് കേരള പൊലീസും കേരള യുണൈറ്റഡ് എഫ്.സിയും മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.