കേരള ബ്ലാസ്റ്റേഴ്‌സ് ടീം രണ്ടുദിവസത്തിനകം; യുവതാരങ്ങൾക്ക് മുൻഗണന

കൊച്ചി: കൊല്‍ക്കത്തയില്‍ തുടങ്ങിയ ഡ്യൂറന്‍ഡ് കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് സ്ക്വാഡിനെ രണ്ടുദിവസത്തിനകം പ്രഖ്യാപിക്കും. ടീമിന്‍റെ പരിശീലനം എറണാകുളം പനമ്പിള്ളിനഗര്‍ ഗ്രൗണ്ടില്‍ നടക്കുകയാണ്. യുവതാരങ്ങൾക്കായിരിക്കും മുൻഗണന നൽകുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ജാംഷഡ്പൂര്‍ എഫ്‌.സി ഉള്‍പ്പെടെയുള്ള ടീമുകള്‍ യുവനിരക്കാണ് പ്രാധാന്യം നല്‍കുന്നത്. ടീം ഒമ്പതിന് കൊല്‍ക്കത്തയിലേക്ക് തിരിക്കും.

ആഗസ്റ്റ് 13ന് ഗോകുലം കേരള എഫ്‌.സിയുമായാണ് ടീമിന്റെ ആദ്യമത്സരം. 18ന് ബംഗളൂരു എഫ്‌.സി, 21ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എന്നിങ്ങനെയാണ് മറ്റു മത്സരങ്ങള്‍. ഡ്യൂറന്‍ഡ് കപ്പിന് മുമ്പ് കൂടുതല്‍ സൗഹൃദ മത്സരങ്ങള്‍ നടത്താന്‍ ടീം ശ്രമിക്കുന്നുണ്ടെങ്കിലും മികവുള്ള ടീമിനെ കിട്ടാത്തത് തിരിച്ചടിയാണ്. കെ.പി.എല്‍ ടീമുകളൊന്നും പരിശീലന ക്യാമ്പ് തുടങ്ങിയിട്ടില്ല.

അതേസമയം, ടീമിലെ പുതിയ വിദേശ താരങ്ങളുടെ പ്രഖ്യാപനം വൈകുകയാണ്. പരിക്കേറ്റ് പുറത്തായ ജോഷ്വ സൊട്ടിരിയോക്ക് പകരം ആസ്‌ട്രേലിയന്‍ സ്‌ട്രൈക്കറായ റയാന്‍ വില്യംസ് ബ്ലാസ്‌റ്റേഴ്‌സില്‍ ചേരുമെന്ന് വാർത്തകൾ പുറത്തുവന്നെങ്കിലും ഔദ്യോഗിക സൈനിങ് പ്രഖ്യാപിച്ചിട്ടില്ല. ഡ്യൂറന്‍ഡ് കപ്പിനുശേഷം സെപ്റ്റംബറില്‍ മുന്‍വര്‍ഷങ്ങളിലേതുപോലെ യു.എ.ഇയില്‍ പരിശീലന ക്യാമ്പ് നടത്താനും ടീം ആലോചിക്കുന്നുണ്ട്.

Tags:    
News Summary - Kerala Blasters team within two days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.