കൊച്ചി: യുവ ഗോൾകീപ്പർ അർഷ് ഷെയ്ഖിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബാൾ ക്ലബ്. 2028 വരെയുള്ള മൂന്നുവർഷത്തെ കരാറാണ് ഒപ്പുവെച്ചത്.
കഴിഞ്ഞ വർഷത്തെ ലീഗ് ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റിൽനിന്നാണ് ഈ യുവതാരം ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ്, എ.എഫ്.സി കപ്പ്, ഡ്യൂറൻഡ് കപ്പ്, സൂപ്പർ കപ്പ് എന്നിവയുൾപ്പെടെ പ്രധാന ടൂർണമെന്റുകളിൽ മോഹൻ ബഗാനുവേണ്ടി കളിച്ച പരിചയം അർഷിനുണ്ട്.
ഛത്തീസ്ഗഢിൽനിന്നുള്ള അർഷ് വളർന്നുവരുന്ന മികച്ച യുവ ഗോൾകീപ്പർമാരിൽ ഒരാളാണ്. ഗോൾ പോസ്റ്റിൽ വേഗതയാർന്ന പ്രതികരണങ്ങൾ, സമ്മർദ ഘട്ടങ്ങളിൽപോലും ശാന്തമായി നിൽക്കാനുള്ള കഴിവ്, പ്രതിരോധനിരയെ മികച്ച രീതിയിൽ നിയന്ത്രിക്കാനുള്ള പാടവം എന്നിവയെല്ലാം അർഷിന്റെ സവിശേഷതകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.