Posted On
date_range Updated On
date_range പെപ്രക്ക് പകരം ജസ്റ്റിനെ തിരിച്ചുവിളിച്ച് ബ്ലാസ്റ്റേഴ്സ്
കൊച്ചി: പരിക്കേറ്റ ഘാന സ്ട്രൈക്കർ ക്വാമ പെപ്രക്ക് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാവുമെന്നുറപ്പായതോടെ പകരക്കാരനെ ഉൾപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ്.
വായ്പാടിസ്ഥാനത്തിൽ ഗോകുലം കേരള എഫ്.സിയിലേക്കു പോയ ജസ്റ്റിൻ ഇമ്മാനുവലിനെ മഞ്ഞപ്പട തിരിച്ചുവിളിച്ചു. ഐ.എസ്.എല്ലിൽ മികച്ച പ്രകടനം നടത്തി വന്ന പെപ്രയുടെ പരിക്ക് ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയാണ്. നൈജീരിയക്കാരനായ ജസ്റ്റിൻ ഗോകുലത്തിനായി 14 മത്സരങ്ങൾ കളിക്കുകയും മൂന്നു ഗോൾ നേടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.