ക്രിസ്​റ്റ്യാനോ മെസ്സിക്കൊപ്പം പന്തുതട്ടുമോ...? ബാഴ്​സലോണക്ക്​ ഒാഫറുമായി യുവൻറസ്​

പോർച്ചുഗീസ്​ ഇതിഹാസം ക്രിസ്​റ്റ്യാനോ റൊണാൾഡോ ഒറ്റക്ക്​ പൊരുതിയിട്ടും ചാമ്പ്യൻസ്​ ലീഗ്​ ക്വാർട്ടർ കാണാനാകാതെ യുവൻറസ്​ രണ്ട്​ സീസണുകളിലും പുറത്തായതോടെ താരവും ടീമും നിരാശയിലാണ്​. അതിന്​ പിന്നാലെ റൊണാൾഡോ ടീം വിടാനൊരുങ്ങുന്നതായും പി.എസ്​.ജിയാണ്​ താരം ലക്ഷ്യമിടുന്നതെന്നുമൊക്കെ കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വരികയുണ്ടായി. എന്നാൽ, റൊണാൾഡോയെ യുവൻറസ്​ ബാഴ്​സലോണക്ക്​ ഒാഫർ ചെയ്​തതായാണ്​ ഏറ്റവും പുതിയ റിപ്പോർട്ട്​.

ബാഴ്​സയുടെ ബദ്ധശത്രുക്കളായ റയൽ മാഡ്രിഡി​െൻറ കുന്തമുനയായി ഒമ്പത്​ വർഷം കളിച്ചതാരമാണ്​ റോണോ. കഴിഞ്ഞ രണ്ട്​ സീസണുകൾക്ക്​ മുമ്പാണ്​ മോഹവിലക്ക്​ യുവൻറസ്​ റൊണാൾഡോയെ സ്വന്തമാക്കിയത്​. ചാമ്പ്യൻസ്​ ലീഗ്​ ടൈറ്റിൽ നേടുകയെന്ന മോഹമായിരുന്നു അവർക്ക്​. എന്നാൽ, അത്​ മോഹമായി മാത്രം നിലനിൽക്കുകയായിരുന്നു.

സ്​പാനിഷ്​ മാധ്യമപ്രവർത്തകനായ ഗ്വില്ലെം ബലഗ്വെ ആണ്​ യുവൻറസ്​ റൊണാൾഡോയെ ബാഴ്​സലോണക്ക്​ അടക്കം വാഗ്​ദാനം ചെയ്​തതായി വെളിപ്പെടുത്തിയത്​​. രണ്ട്​ സീരി എ ടൈറ്റിലുകൾ ടീമിന്​​ സമ്മാനിച്ച താരത്തിന്​ നൽകിവരുന്ന ശമ്പളം യുവൻറസിന്​ താങ്ങാനാവുന്നില്ലെന്നും അതുകൊണ്ട് ബാഴ്​സയടക്കമുള്ള​ പല വമ്പൻ ടീമുകൾക്കും റൊണാൾ​ഡോയെ വാഗ്​ദാനം ചെയ്​തതായും ബലഗ്വെ പറയുന്നു. എന്നാൽ, താരത്തെ അത്ര പെട്ടന്ന്​ ടീമിൽ നിന്നും ഒഴിവാക്കി സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ യുവൻറസിന്​ കഴിഞ്ഞേക്കില്ല, അവർ നൽകുന്ന ​പ്രതിഫലം നൽകാൻ മറ്റ്​ ടീമുകൾക്ക് നിലവിലെ സാഹചര്യത്തിൽ​ കഴിയില്ലെന്നും അദ്ദേഹം ബി.ബി.സിയോട്​ വ്യക്​തമാക്കി.

എന്തായാലും റൊണാൾഡോയെ ബാഴ്​സക്ക്​ ഒാഫർ ചെയ്​ത വാർത്ത ഏറ്റവും അമ്പരപ്പും ആവേശവും​ സമ്മാനിച്ചിരിക്കുന്നത്​ ഫുട്​ബാൾ ആരാധകർക്കാണ്​. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലെ ഏറ്റവും മികച്ച രണ്ട്​ താരങ്ങൾ ഒരു ടീമിൽ കളിക്കുന്നത്​ കാണാൻ കാത്തിരിക്കുകയാണ്​ പലരും. എന്നാൽ, അത്രയും തുക നൽകി റൊണാൾഡോയെ ബാഴ്​സ വാങ്ങിക്കാൻ സാധ്യതയില്ലെന്നും വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നുണ്ട്​. സമീപ കാലത്തായി വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്ന ടീമിന് മെസ്സിക്കൊപ്പം​ മറ്റൊരു വമ്പൻ താരത്തി​െൻറ പ്രതിഫലം കൂടി താങ്ങാനായേക്കില്ല.

പി.എസ്​.ജിയുമായി റോണോയുടെ ഏജൻറ്​ ജോർജ്​ മെൻഡസ്​ ചർച്ച നടത്താനിരിക്കുന്നതായുള്ള റിപ്പോർട്ടിനൊപ്പം മുൻ ടീമായ റയൽ മാഡ്രിഡിനും താരത്തെ ഒാഫർ ചെയ്​തതായും എന്നാൽ, റയൽ വിസമ്മതിച്ചതായും ബലഗ്വെ വെളിപ്പെടുത്തി. 'കഴിഞ്ഞ മാസം മുതലേ നമ്മൾ ഇതെല്ലാം കാണുന്നുണ്ട്​... മാഡ്രിഡുമായും ചർച്ചകൾ നടന്നിട്ടുണ്ട്​. എന്നാൽ, അവർ തീർത്തും നിരസിക്കുകയാണുണ്ടായത്​.​ റൊണാൾഡോ ഒരിക്കലും ടീമിലേക്ക്​ തിരിച്ചുവരാൻ പോകുന്നില്ലെന്നായിരുന്നു അവരുടെ മറുപടി. യുവൻറസിന് എങ്ങനെയെങ്കിലും​ താരത്തി​െൻറ പ്രതിഫലവുമായി ബന്ധപ്പെട്ട ബാധ്യതയിൽ നിന്ന്​ രക്ഷനേടണം. ബലഗ്വെ കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT