സൂപ്പർ താരങ്ങളായ ജാവോ ഫെലിക്സിനെയും ജാവോ കാൻസലോയെയും ട്രാൻസ്ഫർ വിൻഡോയുടെ അവസാന മണിക്കൂറിൽ ടീമിലെത്തിച്ച് ലാ ലീഗ ചാമ്പ്യന്മാരായ ബാഴ്സലോണ. ഒരു വർഷത്തെ വായ്പ കരാറിലാണ് പോർചുഗീസ് താരങ്ങൾ ബാഴ്സക്കൊപ്പം ചേരുന്നത്.
അത്ലറ്റികോ മഡ്രിഡ് താരമായ ഫെലിക്‌സിന്‍റെ കൈമാറ്റത്തിൽ ലോൺ ഫീ ഒന്നും ഉൾപ്പെടുത്തിയിട്ടില്ല. ലോൺ കാലവധിക്ക് ശേഷം വാങ്ങാനുള്ള ഓപ്ഷനും കരാറിലില്ല. നേരത്തെ എട്ടു മില്യണോളം യൂറോ ലോൺ ഫീ ആയി അത്ലറ്റികോ അവശ്യപ്പെട്ടേക്കും എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബാഴ്‌സയിൽ എത്താനുള്ള തന്‍റെ ആഗ്രഹം പ്രകടിപ്പിച്ചത് മുതൽ കൈമാറ്റം പൂർത്തിയാക്കാൻ സമ്മർദ്ദം തുടരുകയായിരുന്നു ഫെലിക്‌സ്.
പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയിൽനിന്നാണ് കാൻസലോ വരുന്നത്. ഇരുവരും മെഡിക്കൽ പരിശോധന അടക്കമുള്ള നടപടികൾ പൂർത്തിയാക്കാനായി ബാഴ്സയിലെത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.